10,000 രൂപ കൈക്കൂലി വാങ്ങവെ എല്‍.പി സ്കൂള്‍ ഹെഡ്മാസ്റ്റര് വിജിലന്‍സ് പിടിയില്‍
10,000 രൂപ കൈക്കൂലി വാങ്ങവെ എല്‍. പി സ്കൂള്‍ ഹെഡ്മാസ്റ്റര് വിജിലൻസ് പിടിയില്‍. ചാലുകുന്ന് സി.എൻ.ഐ, എല്‍.പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ജോണ്‍ ടി. തോമസാണ് വിജിലൻസിന്റെ പിടിയിലായത്. കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്കെന്ന പേരിലാണ് അധ്യാപികയില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയത്.
കോട്ടയം സ്വദേശിനിയും, മറ്റൊരു സ്കൂള്‍ അധ്യാപികയായ പരാതിക്കാരിയുടെ, സേവന കാലാവധി റെഗുലറൈസ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം ചാലുകുന്നില്‍ പ്രവര്‍ത്തിക്കുന്ന സി.എൻ.ഐ, എല്‍.പി സ്കൂളിലെ ഹെഡ്മാസ്റ്ററായ സാം ജോണ്‍ ടി. തോമസ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് കൈക്കൂലി നല്കി പെട്ടെന്ന് ശരിയാക്കി തരാമെന്ന് പരാതിക്കാരിക്ക് ഉറപ്പ് നല്കി. ഇതിനായി 10,000 രൂപ കൈക്കൂലി നല്‍കണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
ഈ വിവരം പരാതിക്കാരി കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിനെ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി, വി.ആര് രവികുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കാത്തുനിന്നു.
ഇന്ന് രാവിലെ 11.00 ഓടെ സ്കൂളില്‍ വെച്ച് പരാതിക്കാരിയില്‍ നിന്നും കൈക്കൂലി വാങ്ങുമ്പോളാണ് സാം ജോൺ ടി. തോമസിനെ പിടികൂടിയത്. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഇതുമായി ബന്ധമുണ്ടോയെന്ന് വരും ദിവങ്ങളില്‍ പരിശോധന നടത്തുമെന്നും വിജിലൻസ് അറിയിച്ചു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയില്‍ ഹാജരാക്കും.