പാചകവാതക വില കുറഞ്ഞു; ഗാര്‍ഹിക സിലിന്‍ഡറിന്റെ വിലയില്‍ മാറ്റമില്ല
Posted On July 1, 2022
0
352 Views
രാജ്യത്തെ പാചക വാതക സിലിണ്ടറിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യത്തിനായുള്ള സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. കേരളത്തില്‍ സിലിന്‍ഡറിന് 188 രൂപ കുറഞ്ഞ് 2035 രൂപയായി. ഡല്‍ഹിയില്‍ 198 രൂപയാണ് കുറഞ്ഞത്. പുതുക്കിയ വില ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
തിരുവനന്തപുരത്ത് വാണിജ്യ സിലിന്‍ഡറിന് ഇനി 2021 രൂപയാകും. നേരത്തെ 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 2219 രൂപയായിരുന്നു വില. ജൂണ്‍ ഒന്നിന് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 135 രൂപ കുറച്ചിരുന്നു.
Trending Now
An anthem forged in fire!👑🔥
October 29, 2025













