കുഴല്നാടന് പരനാറിയെന്ന് എം.എം. മണി

മാത്യു കുഴല്‍നാടനെതിരെ മോശം പദപ്രയോഗം നടത്തി സിപിഎം നേതാവ് എം.എം. മണി. കുഴല്നാടൻ പരനാറിയാണെന്നായിരുന്നു മണിയുടെ പരാമര്‍ശം. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് പറയാതെ ആണുങ്ങളെപ്പോലെ നേരെ രാഷ്ട്രീയം പറയണമെന്നും മണി ആവശ്യപ്പെട്ടു. പുതുപ്പള്ളിയില്‍ വാര്‍ത്താ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെക്കുറിച്ച് പറയുന്നത് മാത്യു കുഴല്‍നാടനെ പോലുള്ള പരനാറിക്കല്ലാതെ ആണുങ്ങള്‍ക്ക് പറയാന്‍ കൊള്ളുന്ന പണിയാണോ, വീട്ടിലിരിക്കുന്ന പെണ്‍കുട്ടികളേയും അവരെയും ഇവരെയും പറയാതെ നേരെ നേരെ ആണുങ്ങളോട് രാഷ്ട്രീയം പറയണം. അത് ചെയ്യാതെ ഒരുമാതിരി ചെറ്റത്തരം പറഞ്ഞ് നടക്കുന്നു- മണി പറഞ്ഞു.
രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം തന്നെ പറയണം. രാഷ്ട്രീയത്തിലില്ലാത്തവരായ പെണ്ണുങ്ങളും കൊച്ചുങ്ങളും വീട്ടിലിരിക്കുകയാണ്. ആ പാവങ്ങളെ വലിച്ചിഴക്കുന്നത് ശരിയാണോയെന്നും മണി ചോദിച്ചു.