മലയാളി താരം എല്‍ദോസ് പോള്‍; ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് ഫൈനലിലേക്ക്
ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ മലയാളി താരം എല്‍ദോസ് പോള്‍ ഫൈനലില്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ട്രിപ്പിൾ ജംപ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ് എൽദോസ് പോൾ. ട്രിപ്പിൾ ജംപിൽ ഗ്രൂപ്പ് എയിൽ രണ്ടാം ശ്രമത്തിൽ 16.68 മീറ്റർ ചാടിയാണ് എൽദോസ് പോൾ ഫൈനലിലെത്തിയത്. 12-ാം സ്ഥാനത്താണ് എൽദോസ്. ആദ്യ ശ്രമത്തില്‍ 16.12 മീറ്ററും അവസാന ശ്രമത്തിൽ 16.34 മീറ്ററുമാണ് ചാടിയത്.
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രിപ്പിള്‍ ജംപ് ഫൈനലിലെത്തുന്ന ആദ്യ മലയാളി കൂടിയാണ് താരം. ലോക റാങ്കിങ്ങിൽ നിലവിൽ എൽദോസിന് 24-ാം സ്ഥാനമാണ്. പിറവം സ്വദേശിയാണ് എൽദോസ്. കോതമംഗലം എം എ കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ഇപ്പോൾ ഇന്ത്യൻ നേവിയിൽ പ്രവർത്തിച്ചുവരികയാണ്.