കുടകില്‍ മലയാളി കുടുംബം മരിച്ച നിലയില്‍; മകളെ കൊന്ന് ജീവനൊടുക്കിയെന്ന് നിഗമനം
കുടകില്‍ മലയാളി കുടുംബം മരിച്ച നിലയില്‍. കൊല്ലം സ്വദേശികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദ് ബാബുസേനൻ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ൻ മരിയ ജേക്കബ് (11) എന്നിവരാണ് മരിച്ചത്.
സാമ്ബത്തിക പ്രശ്നങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് ഈ കുടുംബത്തെ റിസോര്‍ട്ടിനുള്ളില്‍ മരിച്ച നിലയില്‍ ജീവനക്കാര്‍ കണ്ടത്.
വിനോദും ഭാര്യ ജിബിയും തൂങ്ങി മരിച്ച നിലയിലും മകളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. മരണത്തില്‍ മറ്റാരും ഉത്തരവാദികളല്ല എന്ന് എഴുതി ഒപ്പിട്ട വിനോദിന്റെയും ജിബിയുടെയും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.