ഓട്ടത്തിനിടയില്‍ മംഗള എക്സ്പ്രസിന്റെ എന്ജിന് വേര്‍പെട്ടു; സംഭവം തൃശൂരില്‍
എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസിന്റെ എന്ജിന് വേര്‍പെട്ടു. തൃശൂര്‍ കോട്ടപ്പുറത്തു വെച്ചാണ് സംഭവം. എറണാകുളത്തു നിന്ന് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്ന ട്രെയിനില്‍ നിന്ന് ഓട്ടത്തിനിടെയാണ് എന്ജിന് വേര്‍പെട്ടത്. പൂങ്കുന്നത്തിനും തൃശൂര്‍ റെയില്‍വേ സ്റ്റേഷനുമിടയില്‍ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്.
വേഗത കുറവായിരുന്നതിനാലാണ് അപകടം ഒഴിവായത്. കോച്ചുകളില്‍ നിന്ന് വേര്‍പെട്ട എന്ജിന് 30 മീറ്ററോളം മുന്നോട്ടു പോയി. പിന്നീട് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സാങ്കേതിക വിദഗ്ദ്ധര്‍ എത്തിയാണ് എന്ജിന് യോജിപ്പിച്ച് ട്രെയിന്‍ യാത്ര പുനരാരംഭിച്ചത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.