വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകള്‍; തലപ്പുഴയില്‍ എത്തിയത് നാലംഗ സംഘം
വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തിയെന്ന് റിപ്പോർട്ട്. തലപ്പുഴ കമ്ബമലയില്‍ രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തിയതായി നാട്ടുകാർ അറിയിച്ചു.
തൊഴിലാളികള്‍ താമസിക്കുന്ന പാടിയോടു ചേർന്ന കവലയിലാണു മാവോയിസ്റ്റുകളെത്തിയത്. 20 മിനിറ്റ് പ്രദേശത്ത് തുടർന്ന സംഘം തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ശേഷമാണ് മടങ്ങിയത്. നാലു പുരുഷന്മാരാണു സംഘത്തിലുണ്ടായിരുന്നതെന്നാണു വിവരം. രണ്ടുപേരുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. സി.പി. മൊയ്തീനും സംഘത്തിലുണ്ടായിരുന്നതായും ഇവർ മുദ്രാവാക്യം മുഴക്കിയതായും നാട്ടുകാർ പറയുന്നു.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. മുൻപും മാവോയിസ്റ്റുകള്‍ ഇവിടെ എത്തി സിസിടിവി തകർക്കുകയും പാർട്ടി ഓഫിസുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.