കേരളത്തില്‍ കാലവര്‍ഷമെത്തി; ആദ്യ ആഴ്ചകളില്‍ മഴ ശക്തമാകില്ല
കേരളത്തില്‍ കാലവര്‍ഷമെത്തിയെന്ന് സ്ഥിരീകരണം. കേന്ദ്രകാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനെത്തുന്ന കാലവര്‍ഷം ഇത്തവണ മൂന്നു ദിവസം നേരത്തേയാണ് എത്തിയത്. എന്നാല്‍ ആദ്യ ആഴ്ചകളില്‍ മഴ ശക്തമാകില്ലെന്നാണ് സൂചന.
ജൂണ്‍ പകുതിയോടെ മഴ ശക്തമാകും. പടിഞ്ഞാറന്‍ കാറ്റിന്റെ സജീവ സാന്നിധ്യം കൊണ്ടും മഴമേഘങ്ങളുടെ സാന്നിധ്യം കൊണ്ടും മേയ് 27ന് കാലവര്‍ഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നേരത്തേ പ്രവചിച്ചിരുന്നു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ചയോടെ അറബിക്കടലിന്റെ കിഴക്കും ലക്ഷദ്വീപിലും കേരളത്തില്‍ മിക്കയിടങ്ങളിലും തമിഴ്നാടിന്റെ തെക്കന്‍ മേഖലയിലും ഗള്‍ഫ് ഓഫ് മാന്നാറിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തും കാലവര്‍ഷമെത്തിയതിന് സ്ഥിരീകരണമായി.
Content Highlights: Rain, Monsoon, Forecast