അസുഖം ഭേദമാകില്ല, കാലു മുറിച്ചു കളയണമെന്ന് വൈദ്യന്; അമ്മയും മകനും തൂങ്ങിമരിച്ചു
കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയും മകനും ടവറില്‍ തൂങ്ങി മരിച്ച നിലയില്‍. ഞെള്ളോരമ്മല് ഗംഗാധരന്റെ ഭാര്യ ദേവി, മകന് അജിത് കുമാര്‍ എന്നിവരെയാണ് വീടിനു സമീപത്തെ ടവറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ദേവിയുടെ കാല് മുറിച്ചു മാറ്റണമെന്ന് നാട്ടുവൈദ്യന് പറഞ്ഞതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്ന് കരുതുന്നു.
ഞായറാഴ്ച ഇവര്‍ വൈദ്യനെ കാണാന്‍ പോയിരുന്നു. ചികിത്സയിലൂടെ അസുഖം ഭേദമാകില്ലെന്നും കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യന് പറഞ്ഞുവെന്നുമാണ് വിവരം. ഇതോടെ ഇനി ജീവിച്ചിരിക്കില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇവര്‍ വീട്ടില്‍ വിളിച്ചു പറഞ്ഞു. ഏറെ വൈകിയിട്ടും ഇവര്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയും നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുകയുമായിരുന്നു.
തെരച്ചിലിലാണ് ഇരുവരെയും ടവറില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Content Highlights – Mother and son hanged from the tower