ഡ്രൈ ഡേ പിൻവലിക്കാൻ നീക്കം: മദ്യവരുമാനം കുറയുന്നു
സംസ്ഥാനത്ത് മദ്യവരുമാനം കുറയുന്നതിനാല്‍ ഒന്നാം തീയതിയിലെ ഡ്രൈ ഡേ പിന്‍വലിക്കാൻ നീക്കം. അതോടൊപ്പം, മദ്യം കയറ്റുമതി ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയേക്കുമെന്നാണ് സൂചന.
മാര്‍ച്ചില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുണ്ടായിരുന്നു. ഇക്കാര്യം ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ ചർച്ച ചെയ്യും. എക്സൈസ് വകുപ്പിനു കിട്ടിയ നിർദേശം തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ചർച്ചകളുമായി മുന്നോട്ടു പോകാനാണ്. ഡ്രൈ ഡേ ഒഴിവാക്കാന്‍ ആലോചിക്കുന്നതിനു പിന്നില്‍ ടൂറിസം മേഖലയില്‍ വലിയ തിരിച്ചടിയുണ്ടാകുന്നുവെന്നതാണ്. കൂടാതെ, വര്‍ഷത്തില്‍ 12 പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമാകുന്നത് വരുമാനത്തില്‍ കുറവുണ്ടാക്കുമെന്നതും ഇതിനൊരു കാരണമാണ്.