കൊച്ചിയിലെ ഫ്ളാറ്റിലെ കൊലപാതകം; സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് സംശയിച്ച് പൊലീസ്
കൊച്ചിയ്ല്‍ ഫ്ളാറ്റില്‍ നടന്ന കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ ആളുകളെടെ പങ്ക് സംശയിച്ച് പൊലീസ്. കൊലപാതകിയെന്ന് സംശയിക്കുന്ന ആളുകളുടെ കൊല്ലപ്പെട്ടയാളും തമ്മില്‍ രണ്ടാഴ്ച്ചത്തെ പരിചയം മാത്രമെയുള്ളുവെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത അര്‍ഷാദിനെ കൂടാതെ ആരെങ്കിലും ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊലപാതകത്തിന് ശേഷം മുറി വൃത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പൊതിഞ്ഞ് എടുത്തു കൊണ്ടു പോയി ഉപേക്ഷിക്കാന്‍ അഞ്ചു മണിക്കൂറിലധികം സമയം വേണം ഇത്രയും കാര്യങ്ങള്‍ എങ്ങനെ ചെയ്തുവെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.
കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ഇടച്ചിറ വല്യാട്ട് അമ്പലത്തിനടുത്തെ ഒക്സോണിയ ഫ്ളാറ്റില്‍ പതിനാറാം നിലയിലാണ് സജീവ് കൃഷ്ണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫ്ളാറ്റില്‍ സജീവും അര്‍ഷാദും അടക്കം അഞ്ചുപേരാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിനോദയാത്രയ്ക്ക് പോയ മൂന്നുപേര്‍ തിങ്കളാഴ്ച തിരിച്ചുവന്നപ്പോള്‍ വാതില്‍ തുറന്നില്ല. സജീവിനെയും അര്‍ഷാദിനെയും ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച കൂട്ടുകാര്‍ ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റ് തുറന്നപ്പോഴാണ് പ്ലാസ്റ്റിക് സഞ്ചിയും കിടക്കവിരിയും കൊണ്ട് പൊതിഞ്ഞനിലയില്‍ സജീവിന്റെ മൃതദേഹം കണ്ടത്.
Content Highlights – Murder in a Cochi flat, Police suspect that more people are involved in the incident