നവീന് ബാബുവിന്റെ മരണം; മുന്കൂര് ജാമ്യംതേടി പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്
എഡിഎം നവീന് ബാബു ജീവനൊടുക്കിയ സംഭവത്തില് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ കണ്ണൂര് മുന് ജില്ലാ പഞ്ചായത്ത് മുന് പ്രസിഡന്റ് പി.പി. ദിവ്യ ഹൈക്കോടതിയിലേക്ക്. മുന്കൂര് ജാമ്യം തേടി ഹൈക്കോടതിയില് ഹര്ജി നല്കും. നേരത്തെ, ദിവ്യയ്ക്കെതിരേ നവീന് ബാബുവിന്റെ സഹോദരന് പരാതി നല്കിയിരുന്നു.
കേസില് ദിവ്യയെ പോലീസ് ഇന്ന് ചോദ്യം ചെയ്തേക്കും. നവീനതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. ദിവ്യയെ പ്രതിചേര്ത്ത് കഴിഞ്ഞദിവസം കണ്ണൂര് ടൗണ് പോലീസ് കോടതിയില് റിപ്പോര്ട്ട് നല്കിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 108 പ്രകാരം 10 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ദിവ്യയ്ക്കെതിരേ പോലീസ് കണ്ണൂര് സെഷന്സ് കോടതിയില് റിപ്പോര്ട്ട് നല്കിയത്.