ആവേശത്തില്‍ തുഴയെറിയാന്‍ കേരളം; നെഹ്റു ട്രോഫി വള്ളം കളി ഇന്ന്

നെഹ്റു ട്രോഫി വള്ളം കളി ഇന്ന് അരങ്ങേറും. ഒരിടവേളയ്ക്ക് ശേഷമാണ് കേരളം വീണ്ടും വള്ളം കളി ആവേശത്തിലേക്ക് നീങ്ങുന്നത്. ഇന്ന് രാവിലെ 11ന് ഹീറ്റസ് നടക്കും. ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയന് പരിപാടി ഉദ്ഘാടനം ചെയ്യും. മൂന്ന് മണിക്ക് മത്സരം പുനഃരാരംഭിക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുക.
നാല് ട്രാക്കുകള്‍ വീതമുള്ള ഹീറ്റ്സുകളിലായാണ് മത്സരങ്ങള്‍ നടക്കുക. 20 ചുണ്ടന് വള്ളങ്ങളാണ് ഇത്തവണ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. 22 ചുണ്ടന് വള്ളങ്ങള്‍ ഉള്‍പ്പെടെ 77 വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുക. ആകെ ഒന്‍പത് വിഭാഗങ്ങളായാണ് മത്സരം നടക്കുക. ഫൈനലില്‍ ജയിക്കുന്ന ചുണ്ടന് വള്ളത്തിനാണ് നെഹ്റു ട്രോഫി സമ്മാനിക്കുക.
വള്ളംകളി ഗാലറികളുടെ ടിക്കറ്റ് വില്‍പ്പന നേരത്തെ തുടങ്ങിയിരുന്നു. ഓണ്‍ലൈനായും സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റ് വാങ്ങാം. 100 രൂപ മുതല്‍ 3000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.
Content Highlights – Nehru Trophy boat match today