ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ ഇളവ് വരുത്തി പുതിയ സര്‍ക്കുലര്‍ ഇന്ന് ഇറങ്ങും

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തില്‍ ഇളവ് വരുത്തി പുതിയ സർക്കുലർ ഇന്ന് ഇറങ്ങും. ഇതോടെ സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റുകളും ഇന്ന് മുതല്‍ മാറും.
തൊഴിലാളി സംഘടനകളുടെ വ്യാപക പ്രതിഷേധത്തിന് മുന്നില്‍ വിട്ടുവീഴ്ചക്ക് തയ്യാറായ ഗതാഗത മന്ത്രി ഇന്നലെ തന്നെ ഭേദഗതി വരുത്തിയ കരടിന് അംഗീകാരം നല്‍കിയിരുന്നു. ഇത് പ്രകാരമുള്ള പുതിയ സർക്കുലർ ഇന്ന് ഇറങ്ങും. പ്രതിഷേധത്തിന് മുന്നില്‍ പിന്നോട്ടില്ലെന്ന് ആദ്യം പ്രഖ്യാപിച്ച ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ യൂണിയനുകളുമായി നടത്തിയ ചർച്ചയില്‍ സമരം തീർക്കാൻ വിട്ടുവീഴ്ചക്ക് തയ്യാറാകുകയായിരുന്നു. എന്നാല്‍ പുതിയ തീരുമാനങ്ങളിലും സി ഐ ടി യു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ തൃപ്തരല്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ സമരം തുടരണോ വേണ്ടയോ എന്നതില്‍ ഇന്നാകും സി ഐ ടി യുവിന്റെ നിർണായക പ്രഖ്യാപനമുണ്ടാകുക.