മഞ്ചേരിയിൽ ആയുധ പരിശീലന കേന്ദ്രം; പോപ്പുലർ ഫ്രണ്ടിന്റെ അക്കാദമിക്ക് പൂട്ടിട്ട് എൻഐഎ
മഞ്ചേരിയിൽ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരി ഗ്രീന്‍വാലി. പത്ത് ഹെക്ടര്‍ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണിത്. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തിയത്.
ആയുധപരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള പരിശീലനമാന് ഇവിടെ നടന്നിരുന്നതെന്ന് എന്‍ഐഎ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം നിരവധി ക്രിമിനലുകളുടെ ഒളിത്താവളമായും ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു.
അക്കാദമിയിലെ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയില്‍നിന്ന് ഏതാനും പുസ്തകങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും സ്ഥാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ നടപടി. ഗ്രീന്‍വാലി അക്കാദമിക്കുകീഴില്‍ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.