കേരള പൊലീസിലെ 837 പേര്‍ക്ക് പി എഫ് ഐ ബന്ധം; പട്ടിക സര്‍ക്കാരിന് കൈമാറി എന്‍ ഐ എ
സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തലുമായി എന്‍ ഐ എ. പൊലീസ് സേനയിലെ 873 പേരുടെ വിവരങ്ങള്‍ അന്വേഷണ സംഘം സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി.
സംസ്ഥാനത്ത് പി എഫ് ഐയുടെ ഓഫീസില്‍ വ്യാപക റെയ്ഡ് നടന്നതിനു ശേഷവും പൊലീസുകാരും നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി എന്‍ ഐ എ കണ്ടെത്തി. ഇവരുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെ പരിശോധിച്ചതായും എന്‍ ഐ എ വ്യക്തമാക്കി.
പി എഫ് ഐ രാജ്യത്ത് നിരോധിക്കുന്നതിന് മുന്‍പ് ഇടുക്കിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പൊലീസിന്റെ ഡാറ്റാ ബേസില്‍ നിന്ന് ആര് എസ് എസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചേര്‍ത്തി നല്കിയ സംഭവമുണ്ടായി. തുടര്‍ന്ന് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
Content Highlights – NIA has found that the police officers are connected with the leaders of PFI