ഒളിവില്‍ പോയ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ ഐ എ
എന്‍ ഐ എ കേരളത്തില്‍ നടത്തിയ റെയ്ഡിനിടെ ഒളിവില്‍ പോയ പി എഫ് ഐ നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പി എഫ് ഐ സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സി എ റൗഫ് എന്നിവര്ക്കെതിരം കര്‍ശന നടപടിക്കൊരുങ്ങുകയാണ് എന്‍ ഐ എ.
റെയ്ഡില്‍ പ്രതിഷേധിച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത് ഇവരാണെന്ന് എന്‍ ഐ എയുടെ റിമാന്‍ഡ് റിപ്പോര്ട്ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ എന്‍ ഐ എ നടത്തിയ റെയ്ഡിനിടെ ഒളിവില്‍ പോയ നേതാക്കളാണ് ഇവര്‍. തുടര്‍ന്നാണ് ലുക്ക് ഔട്ട് നോട്ടാസ് പുറപ്പെടുവിക്കാനുള്ള എന്‍ ഐ എയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട കാര്യം എന്‍ ഐ എ കോടതിയെ അറിയിക്കും. പ്രതികള്‍ രാജ്യം വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഇത്തരത്തിലേക്ക് ഒരു നീക്കത്തിലേക്ക് കടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Content Highlights – NIA is about to issue look out notices against PFI Leaders