ചെമ്മണ്ണൂര്‍ നിധി കമ്ബനിയുമായി ബന്ധമില്ലെന്ന് ബോബി ചെമ്മണ്ണൂര്‍
ബോബി ചെമ്മണ്ണൂരിന് ചെമ്മണ്ണൂര്‍ നിധി കമ്ബനിയുമായി യാതൊരു ബന്ധവുമില്ലെന്ന് കമ്ബനി അധികൃതര്‍.
അമിത പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിച്ച് കമ്ബനി പൂട്ടുകയും നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കാതിരിക്കുകയും ചെയ്തതിന്റെ പേരില്‍ ചെമ്മണ്ണൂര്‍ നിധി ലിമിറ്റഡിന്റെ ഉടമയായ കുന്നംകുളം സ്വദേശി അഡ്വ. ജെയ്സനെ അറസ്റ്റ് ചെയ്യുകയും സ്ഥാവര ജംഗമ വസ്തുക്കള്‍ ജപ്തിചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഈ സ്ഥാപനവുമായി ബോബി ചെമ്മണ്ണൂരിന് ബിസിനസ് പരമായി യാതൊരുബന്ധവുമില്ല.161 വര്‍ഷത്തെ വിശ്വസ്ത പാരമ്ബര്യമുള്ള ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ബ്രാൻഡ് നെയിമും ലോഗോയും മറ്റുള്ളവര്‍ വ്യാജമായി ഉപയോഗിക്കുന്നത് ഇന്ത്യൻ ട്രേഡ് മാര്‍ക്ക് ആക്ടിന്റെ സെക്ഷൻ 29 പ്രകാരം ശിക്ഷാര്‍ഹമാണെന്നും കമ്ബനി വ്യക്തമാക്കി.