സംസ്ഥാനത്ത് ഓണം ബോണസും അഡ്വാന്‍സും ഇന്ന് മുതല്‍ വിതരണം ചെയ്യും
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഓണം ബോണസും അഡ്വാന്‍സ് ഉത്സവബത്തയും ഇന്നു മുതല്‍ വിതരണം ചെയ്യും. 4000 രൂപയുടെ ഓണം ബോണസാണ് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ബില്ലുകള്‍ പാസാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ട്രഷറികളും നാളെ പ്രവര്‍ത്തിക്കും.
കഴിഞ്ഞ മാര്‍ച്ച് 31-ാം തീയതി ആറ് മാസത്തില്‍ കൂടുതല്‍ സര്‍വ്വീസുള്ള 35,040 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം ലഭിക്കുന്നവര്‍ക്കാണ് എണം ബോണസ് ലഭിക്കുക. ആശാവര്‍ക്കര്‍മാര്‍ അങ്കണവാടിയിലെയും ബാലവാടിയിലെയും ഹെല്‍പര്‍മാര്‍, ആയമാര്‍, തുടങ്ങിയവര്‍ക്ക് 1200 രൂപ വീതം ഓണബോണസ് ലഭിക്കും.
എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 20000 രൂപ അഡ്വാന്‍സ് തുക നല്‍കും. അഞ്ച് മാസം തുല്യ ഗഡുക്കളായി തുക തിരികെ ഈടാക്കും. സര്‍ക്കാരിന്റെ ശമ്പളവിതരണ സോഫ്റ്റവേറായ സ്പാര്‍ക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഐഒഎസ് വേര്‍ഷന്‍ ഡൗണ്‍ലോഡിനു തയാറായി.
Content Highlights – Onam bonus and advance will be distributed in the state from today