ഓണക്കാല ചെലവ്; സംസ്ഥാനം 753 കോടി രൂപ കൂടി കടമെടുക്കുന്നു
ഓണക്കാല ചെലവുകള്ക്കായി 753 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ചൊവ്വാഴ്ച 3000 കോടി രൂപ കടമെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് 753 കോടി കൂടി കടമെടുക്കുന്നത്. റിസർവ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം സെപ്റ്റംബർ രണ്ടിനു നടക്കും.
ഇതോടെ ഡിസംബർ വരെ കേന്ദ്ര സർക്കാർ എടുക്കാൻ അനുവദിച്ച 21,253 കോടി രൂപയുടെ വായ്പ മുഴുവൻ എടുത്തു തീരും. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലേക്ക് നിലവില് വായ്പ എടുക്കാനാകില്ല.
എന്നാല് പബ്ലിക്ക് അക്കൗണ്ടില് എജിയുടെ അന്തിമ കണക്കനുസരിച്ച് നാലായിരം കോടി രൂപയ്ക്ക് കൂടി അർഹതയുണ്ട്. ഇതിനായി സംസ്ഥാനം അപേക്ഷ നല്കിയിട്ടുണ്ട്. ഇതില് കേന്ദ്രത്തിന്റെ തീരുമാനം വന്നിട്ടില്ല.