കാലം കരുതിവെച്ച കാവ്യനീതി.. ചാണ്ടി ഉമ്മന്‍ കെട്ടിവെക്കാൻ പണം നൽകുന്നത് ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ അമ്മ!
അതെ.. കാലം കരുതിവെച്ച കാവ്യനീതി എന്നു തന്നെ ഇതിനെ വിശേഷിപ്പിക്കേണ്ടി വരും..ജനനായകൻ ഉമ്മൻചാണ്ടി എന്ന നേതാവ് എതിരാളകൾക്ക് പോലും എത്ര പ്രിയപ്പെട്ടവനായി എന്ന് വീണ്ടും കാണിക്കുന്നു.. ഇപ്പോഴിതാ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയുടെ മാതാവ് നൽകും എന്നാണ് വിവരം. ഉമ്മൻചാണ്ടിയെ കല്ലെറഞ്ഞ കേസിലെ പ്രതിയായ സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന്‍ കെട്ടിവയ്ക്കാനുള്ള തുക നൽകിയത്. 2013-ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ സി.പി.എം പ്രവർത്തകർ കാർ തടഞ്ഞ് കല്ലെറിഞ്ഞ കേസിലെ പ്രതിയായ തലശ്ശേരിയിലെ മുൻ സി.പി.എം പ്രവർത്തകൻ സി.ഒ.ടി നസീറിന്റെ മാതാവാണ് പണം നൽകുക. പാമ്പാടിയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് തുക കൈമാറുന്നത്. തുക നേരിട്ട് കൈമാറുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ഗൂഗിൽ പേ വഴിയായിരിക്കും പണം കൊമാറുക.
2013 ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന സംസ്ഥാന പൊലീസ് കായിക മേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഉമ്മൻ ചാണ്ടിക്കുനേരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ അക്രമം നടന്നത്. കേസില്‍ സി.ഒ.ടി നസീർ അടക്കം മൂന്നു പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി തടവും പിഴയും വിധിച്ചിരുന്നു. . ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ചാണ് ചാണ്ടി ഉമ്മൻ നാമനിർദേശ പത്രിക പൂരിപ്പിച്ച് ന്ല്കിയത്. നാമനിർദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായാണ് ചാണ്ടി ഉമ്മൻ പുതുപ്പള്ളിയിലെ പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥിച്ചത്. കാൽ നൂറ്റാണ്ടോളം ഉമ്മൻചാണ്ടിയ്ക്ക് പത്രിക പൂരിപ്പിച്ച് നൽകിയ അതേ വ്യക്തി തന്നെയാണ് ചാണ്ടി ഉമ്മനും പത്രിക തയ്യാറാക്കി നൽകിയത്. ഉമ്മൻചാണ്ടിയുടെ സഹോദരിയുടെ വീട്ടിലിരുന്നാണ് ഈ പത്രിക പൂരിപ്പിച്ചത്.
അതോടൊപ്പം ഉമ്മന്‍ ചാണ്ടി സ്മാരകത്തിന് നേരെ കഴിഞ്ഞദിവസം കല്ലേറുണ്ടായി. ഫോട്ടോയും തകര്‍ന്നു. ഉദ്ഘാടനത്തിനു പിന്നാലെയാണ് സ്മാരകത്തിന് നേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് പാറശാലയില്‍ പൊന്‍വിള ജംഗ്ഷനില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.ചൊവ്വാഴ്ചയാണ് ജംഗ്ഷനില്‍ അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മാരകവും വെയ്റ്റിങ് ഷെഡ്ഡും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. പ്രദേശവാസിയും ഡിവൈഎഫ്ഐ അനുഭാവിയുമായ യുവാവാണ് കല്ലെറിഞ്ഞതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വെയ്റ്റിങ് ഷെഡ്ഡ് നിര്‍മിക്കുന്ന സമയത്ത് ഇയാള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതായും പരാതി ഉയര്‍ന്നിരുന്നു. സംഭവത്തിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ രംഗത്തെത്തി..ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടർ ഇന്നും ഇവിടെയുണ്ട് എന്ന് തെളിയിക്കുകയാണ് ഈ സംഭവമെന്നും
സ്തൂപം അടിച്ചുതകർത്തുവെന്ന വാർത്ത വളരെ വേദനയോടെയും അതിലുപരി രോഷത്തോടെയുമാണ് കേട്ടത്.ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യന്റെ നേർക്ക് ചിലർ കല്ലെറിഞ്ഞു. ഇപ്പോൾ മരിച്ച ശേഷവും അദ്ദേഹത്തെ ആക്രമിക്കപ്പെടുന്നു. ഓരോ നിമിഷവും ഉമ്മൻ ചാണ്ടിയുടെ കരുത്തുറ്റ ഓർമകൾ ഉയരുന്ന ഓരോ ഇടങ്ങളും ചിലർ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന്റെ നേർസാക്ഷ്യമാണീ സംഭവമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മാത്രമല്ല അടിമുടി തകർന്ന് തരിപ്പണമായ ഒരു ക്രമസമാധാന നിലയാണ് കേരളത്തിലുള്ളതെന്ന് പറയാതിരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ മൂക്കിൻത്തുമ്പത്താണ് അക്രമം നടന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്. ക്രിമിനൽ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ സ്തൂപമാണ് അടിച്ചുതകർത്തിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ വികാരത്തിന് നേർക്കാണ് അവർ ആയുധം വീശിയത്. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്കെതിരെ പോലും വിദ്വേഷം പ്രചരിപ്പിക്കുന്ന സാമൂഹിക ദ്രോഹികളെ അടിയന്തിരമായി കണ്ടെത്തണമെന്നും. പൊലീസ് ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും. കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങും വരെ കാത്തിരിക്കരുത് എന്ന് സർക്കാരിനെ ഓർമിപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു..