ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി; പി സി ജോര്‍ജ് ഇന്ന് ജയിലില്‍ കഴിയണം
പി സി ജോര്‍ജ് നല്കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. നാളെ ഉച്ചയ്ക്ക് 1.45ന് ഹര്‍ജി പരിഗണിക്കും. ജാമ്യഹര്‍ജി മാറ്റിയതിനാല്‍ റിമാന്‍ഡിലായ ജോര്‍ജ് ഇന്ന് ജയിലില്‍ കഴിയേണ്ടി വരും. അതേസമയം വെണ്ണല വിദ്വേഷ പ്രസംഗക്കേസിലെ ഇടക്കാല ജാമ്യം കോടതി വെള്ളിയാഴ്ച വരെ നീട്ടി. അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിലെ വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസിലാണ് ജോര്‍ജ് അറസ്റ്റിലായത്.
ജോര്‍ജിനെ കസ്റ്റഡിയില്‍ വെച്ചുകൊണ്ട് എന്തു തെളിവുകളാണ് ശേഖരിക്കാനുള്ളതെന്ന് ഇന്ന് ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം ജോര്‍ജിനെ ഓടിച്ചിട്ട് പിടികൂടിയ നടപടി തെറ്റാണെന്നായിരുന്നു പ്രതിഭാഗം പറഞ്ഞത്.
പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കസ്റ്റഡിയില്‍ വെച്ചുകൊണ്ട് എന്തു പുതിയ തെളിവാണ് ശേഖരിക്കാനുള്ളതെന്ന് ചോദിച്ച കോടതി ഇക്കാര്യം വ്യക്തമാക്കണമെന്നും പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. അനന്തപുരി വിദ്വേഷ പ്രസംഗക്കേസിലെ ജാമ്യഹര്‍ജിയും വെണ്ണല കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജിയും നാളെ ഒരുമിച്ചായിരിക്കും പരിഗണിക്കുക.
Content Highlight: p c george’s bail application postponed