പി പി ദിവ്യയ്ക്ക് ജാഗ്രതക്കുറവുണ്ടായെന്ന് മുഖ്യമന്ത്രി
Posted On February 3, 2025
0
123 Views
ഒരു ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രത പി പി ദിവ്യക്ക് ഉണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘താന്താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താന്താൻ അനുഭവിച്ചീടുകെന്നേ വരൂ’ എന്നു പറഞ്ഞാണ് മുഖ്യമന്ത്രി ദിവ്യയെ വിമർശിച്ചത്.
കണ്ണൂർ എഡിഎമ്മിന്റെ മരണത്തിൽ പത്തനംതിട്ട ജില്ലാ ഘടകത്തിന്റെ നിലപാടിൽ തെറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി കേഡർ രൂപപ്പെട്ടു വന്നാൽ ഇങ്ങനെയല്ല വിഷയങ്ങളിൽ ഇടപെടേണ്ടത്. അർഹമായ അച്ചടക്ക നടപടിയാണ് ദിവ്യയുടെ കാര്യത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












