പടയപ്പ വീണ്ടും ജനവാസമേഖലയില്
Posted On August 3, 2023
0
216 Views

കാട്ടാന പടയപ്പ വീണ്ടും ജനവാസമേഖലയിലിറങ്ങി. മറയൂര് തലയാറിന് സമീപം തേയില തോട്ടത്തിലാണ് ആന ഇപ്പോൾ തമ്പടിച്ചിരിക്കുകയാണ്. സമീപത്ത് തൊഴിലാളി ലയങ്ങള് ഉള്ളതിനാല് ജനങ്ങള് ആശങ്കയിലാണ്. പകല് സമയത്ത് പോലും ഇതുവഴി സഞ്ചരിക്കാന് കഴിയാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാര് പറഞ്ഞു. ആനയെ കാട്ടിലേക്ക് തുരത്തണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ലയത്തിന് സമീപം എത്തിയ പടയപ്പ ഒരു പശുവിന് വേണ്ടി ശേഖരിച്ച് വച്ചിരുന്ന പുല്ല് ഭക്ഷിച്ച് തീര്ത്തിരുന്നു.