പാലക്കാട് ശ്രീനിവാസൻ വധം: പ്രതികളെ സഹായിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കൊടുവായൂർ സ്വദേശിയും കോങ്ങാട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറുമായ ജിഷാദി(31)നെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ജിഷാദ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഢാലോചനയിൽ പങ്കെടുക്കുകയും പ്രതികൾക്ക് പലവിധ സഹായങ്ങൾ ചെയ്യുകയും ചെയ്തെന്ന് അന്വേഷണ സംഘം പറയുന്നു. ഇതോടെ ശ്രീനിവാസൻ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇരുപത്തി രണ്ടായി.
എലപ്പുള്ളിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിനെ കൊലപ്പെടുത്തിയതില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായും ജിഷാദിന് ബന്ധമുണ്ടെന്നയം റിപ്പോർട്ടുകളുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് അറിയിച്ചു.
പാലക്കാട്: ആര്.എസ്.എസ്. മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ. ശ്രീനിവാസന് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോങ്ങാട് സ്റ്റേഷനിലെ ഫയര്‍ ഓഫീസര്‍ ജിഷാദാണ് അറസ്റ്റിലായത്.
മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ ആറുപേരില്‍ മൂന്നുപേരാണ് ഏപ്രില്‍ 16-ന് മേലാമുറിയിലെ കടയില്‍ക്കയറി ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഏപ്രില്‍ 15-ന് എലപ്പുള്ളിയില്‍ പോപ്പുലർ ഫ്രൻ്റ് പ്രാദേശികനേതാവ് സുബൈര്‍ വെട്ടേറ്റുമരിച്ചതിന് പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിൻ്റെ നിഗമനം. സുബൈര്‍ എലപ്പുള്ളിയിലെ കുപ്പിയോട് വെട്ടേറ്റുമരിച്ച് 24 മണിക്കൂര്‍ തികയുന്നതിനുമുമ്പാണ് ശ്രീനിവാസനെതിരെ ആക്രമണം നടന്നത്.
സംഘത്തിലുള്‍പ്പെട്ടവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമടക്കം എസ്ഡിപിഐ-പിഎഫ്ഐ ഭാരവാഹികളും അനുഭാവികളുമടക്കം 21 പേരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മുപ്പതോളം പ്രതികളുള്ളതായാണ് പോലീസ് അറിയിച്ചിരുന്നത്.