ചലച്ചിത്ര വികസന കോര്പ്പറേഷൻ ഡയറക്ടര് ബോര്ഡില് നിന്ന് പാര്വതിയെ ഒഴിവാക്കി
Posted On August 13, 2023
0
358 Views
സംസ്ഥാന ചലച്ചിത്ര വികസന കോര്പ്പറേഷന്റെ ഡയറക്ടര് ബോര്ഡില് നിന്ന് നടി പാര്വതി തിരുവോത്തിനെ ഒഴിവാക്കി. തന്നെ ബോര്ഡില് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി കെഎസ്എഫ്ഡിസി മാനേജിങ്ങ് ഡയറക്ടര്ക്ക് കത്ത് നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്ക്കാര് ഉത്തരവിറക്കിയത്.
കഴിഞ്ഞ മാസം ശങ്കർ മോഹൻ, നടി മാലാ പാർവതി എന്നിവരെ ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കിയിരുന്നു. ബോർഡിന്റെ പുനഃസംഘടനയുടെ ഭാഗമായാണ് ഇവരെ നീക്കിയത്. പി സുകുമാർ, സോഹൻ സീനുലാൽ എന്നിവരെ ഇവർക്ക് പകരം ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു.
Trending Now
An anthem forged in fire!👑🔥
October 29, 2025













