വിദ്വേഷ പരാമർശം; പിസി ജോർജ് അറസ്റ്റിൽ
അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ. പി.സി.ജോർജ്ജിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവനന്തപുരം ഫോർട്ടു പൊലീസാണ് പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് ജോർജ്ജിനെ കസ്റ്റഡിയിലെടുത്തത്. പി.സി.ജോർജ്ജുമായി പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഫോർട്ട് സ്റ്റേഷനിലെത്തി അറസ്റ്റ് രേഖപ്പെടുത്തും.
മുസ്ലിം ജനവിഭാഗത്തെ ലക്ഷ്യം വേച്ചു കടുത്ത വിദ്വേഷജനകമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ്ജ് ഇന്ത്യ ഹിന്ദു രാഷ്ട്രം ആകണമെന്നും അഭിപ്രായപെട്ടിരുന്നു.
ലുലു മാൾ അടക്കമുള്ള സ്ഥപനങ്ങൾക്കെതിരെയും മുസ്ലീം ഉടമസ്ഥതയിലുള്ള ഭക്ഷണശാലകൾക്കെതിരേയും പി.സി.ജോർജ്ജ് നടത്തിയ ഹീനമായ പരാമർശങ്ങൾക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മുസ്ലീം യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡിജിപിക്കും, ഡിവൈഎഫ്ഐ പോലീസിനും പരാതി നല്‍കിയിരുന്നു.
മുസ്ലീം ഉടമസ്ഥതയിലുള്ള ഭക്ഷണശാലകളിൽ ഇതരമതസ്ഥരെ വന്ധ്യംകരിക്കുന്നതിനുള്ള മരുന്ന് ചായയിലും മറ്റും കലക്കിക്കൊടുക്കുന്നു. മുസ്ലീം സ്ത്രീകൾ മറ്റുമതസ്ഥരായ പെൺകുട്ടികളുമായി സൗഹൃദമുണ്ടാക്കി അവരെ മുസ്ലീം യുവാക്കളുമായി അടുപ്പിച്ച് ലൗ ജിഹാദ് നടത്തുന്നു. ഇത്തരത്തിൽ നിരവധി വർഗ്ഗീയ പരാമർശങ്ങൾ ജോർജ്ജ് തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും മുസ്ലിംകൾക്കും ഇടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും ജോർജിന്റെ പ്രസംഗം കാരണമാകുമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
പോലീസ് നടപടിക്കെതിരെ ജോർജജിന്റെ മകൻ ഷോണ്‍ ജോര്‍ജ് രംഗത്ത് വന്നു. ആവശ്യപ്പെട്ടാല്‍ പൊലീസിനു മുന്നില്‍ ഹാജരാകുന്ന ആളാണ് പി.സി.ജോര്‍ജ്. പറഞ്ഞത് തെറ്റോ എന്ന് അദ്ദേഹവും കാലവുമാണ് വിലയിരുത്തേണ്ടത്. അദ്ദേഹത്തിന് നിലപാടുകളുണ്ട്, അതില്‍ അദ്ദേഹം വെള്ളം ചേര്‍ക്കാറില്ല. ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമാപണം വേണമെന്നാണ് തന്റെ നിലപാടെന്നും ഷോൺ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Content Highlight: PC George arrested