അനന്തപുരി വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന് ജാമ്യം
തിരുവനന്തപുരം വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഫോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലാണ് ജ്യാമ്യം അനുവദിച്ചിരിക്കുന്നത്.
കര്‍ശന ഉപാധികളോടെയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. പ്രായവും, മുന്‍ എംഎല്‍എ എന്ന പരിഗണനയും നല്‍കിയാണ് കോടതി ജാമ്യം നല്‍കിയത്. സമാന കുറ്റകൃത്യം ഇനി ആവര്‍ത്തിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
നടപടികള്‍ പൂര്‍ത്തിയായാല്‍ ഇന്ന് വൈകീട്ടോടെ പിസി ജോര്‍ജ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്ത് വരും.
Content Highlight – PC George granted bail in Ananthapuri hate speech case