സ്വപ്ന സുരേഷിനെ പിസി ജോർജ് ഫോണിൽ വിളിച്ചത് 19 തവണ; സരിതയുമായുള്ള ജോർജിൻ്റെ സംഭാഷണം പുറത്ത്

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരായി നടത്തിയ വെളിപ്പെടുത്തലുകളിൽ പിസി ജോർജിന് പങ്കെന്ന് റിപ്പോർട്ടുകൾ. പിസി ജോർജ്ജ് സ്വപ്ന സുരേഷു മായി നിരന്തരം ടെലിഫോണിൽ സംസാരിച്ചതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ക്രൈം മാസികയുടെ എഡിറ്ററായിരുന്ന ടിപി നന്ദകുമാറും സ്വപ്നയുമായി പലതവണ ഫോണിൽ സംസാരിച്ചതിൻ്റെ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ സ്വപ്ന സുരേഷിനെ സംബന്ധിക്കുന്ന കാര്യങ്ങൾ സംസാരിക്കുന്നതിനായി പിസി ജോർജ് സോളാർ കേസ് പ്രതി സരിത എസ് നായരുമായി നടത്തിയ ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.
ഈ വർഷം ഫെബ്രുവരി 2 മുതൽ ഫെബ്രുവരി 15 വരെ പി സി ജോർജ്ജ് അദ്ദേഹത്തിന്റെ 9447043027 എന്ന മൊബൈൽ നമ്പറിൽ നിന്നും സ്വപ്ന സുരേഷിന്റെ 9072551105 എന്ന നമ്പറിലേക്ക് 19 തവണ ബന്ധപ്പെട്ടിട്ടുള്ളതായി വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിൽ 14 തവണ പിസി ജോർജ് അങ്ങോട്ടും അഞ്ചുതവണ സ്വപ്നസുരേഷ് തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതിൽ തന്നെ ഫെബ്രുവരി 10,11,12,13 എന്നീ ദിവസങ്ങളിൽ ദൈർഘ്യമേറിയ രണ്ടു കോളുകൾ വീതവും 15 ആം തീയതി 3 പ്രാവശ്യവും ഇരുവരും സംസാരിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഫെബ്രുവരി 12, 15 തീയതികളിൽ എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ദീപ എന്നയാളുടെ പേരിലുള്ള ഉള്ള 7907134573 എന്ന മൊബൈൽ നമ്പറിൽ നിന്നും സ്വപ്ന സുരേഷിനെ ഒരാൾ വിളിച്ചിട്ടുണ്ട്. ഈ നമ്പർ ട്രൂ കോളർ ഐഡി പ്രകാരം ഉപയോഗിക്കുന്നത് ടി പി നന്ദകുമാർ എന്ന ആളാണ്. ക്രൈം മാസികയുടെ എഡിറ്ററാണ് വിവാദനായകനായ ടിപി നന്ദകുമാർ.
സ്വപ്നയെക്കുറിച്ചന്വേഷിക്കുന്നതിനായി പിസി ജോർജ് സരിത എസ് നായരെ വിളിച്ചതിൻ്റെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്. സരിതയും സരിത്തും ഇപ്പോൾ ഭാര്യാഭർത്താക്കന്മാരെപ്പോലെ ജീവിക്കുകയാണെന്ന് ഈ ശബ്ദരേഖയിൽ പിസി ജോർജ് പറയുന്നുണ്ട്. ഇഡിയുടെ മുന്നിൽ മൊഴികൊടുക്കാൻ സ്വപ്നയ്ക്ക് ഭയമാണെന്നും എൻഐഎയിലെ ഉദ്യോഗസ്ഥർ പിണറായി വിജയൻ്റെ ആളുകളാണെന്നും പിസി ജോർജ് സരിതയോട് പറയുന്നുണ്ട്.
അതേസമയം പിസി ജോർജുമായി ബന്ധമില്ലെന്നും സരിതയെ അറിയില്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. സരിതയെ ജയിലിൽ വെച്ച് കണ്ടിട്ടുണ്ട്. പിസി ജോർജിൻ്റെ ഫോൺ സംഭാഷണം പുറത്ത് വന്നതിന് പിന്നിൽ ഒരു അജണ്ടയുണ്ടെന്നും സ്വപ്ന പറഞ്ഞു.
Content Highlights: PC George, swapna Suresh, Saritha S Nair, PC George Saritha Phone Call