വയനാട് തുരങ്കപാത നിര്‍മാണത്തിന് അനുമതി; പാത നിർമ്മിക്കുന്നത് ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ

വയനാട് തുരങ്കപാത നിര്‍മാണത്തിന് സംസ്ഥാന പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി ലഭിച്ചു. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയത്. പരിസ്ഥിതി ലോല മേഖലയെന്ന് കണ്ടെത്തിയ സ്ഥലത്താണ് തുരങ്കപാത നിര്‍മാണത്തിനുള്ള അനുമതി നൽകിയത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്തെ തുരങ്കപാതാ നിര്‍മാണം അതീവ ശ്രദ്ധയോടെ വേണമെന്ന് സമിതി നിര്‍ദേശം നൽകി.
പരിസ്ഥിതി നാശം ഒഴിവാക്കി കൊണ്ട് പാറ തുരക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം എന്നും സമിതി നിർദ്ദേശിച്ചു. വന്യജീവികളുടെയും ആദിവാസികള്‍ അടക്കമുളള മനുഷ്യരുടെയും പ്രശ്നങ്ങള്‍ പരിഗണിക്കണമെന്നും നിർദ്ദേശമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് പലവട്ടം വിശദീകരണം തേടിയ ശേഷമാണ് സംസ്ഥാന പരിസ്ഥിതി ആഘാത സമിതി അനുമതി നല്‍കിയത്.