വ്യക്തിപരമായി അതിക്ഷേപിച്ചു; സാബു ജേക്കബിനെതിരേ പരാതിയുമായി എംഎല്‍എ
വ്യക്തിപരമായ അതിക്ഷേപം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരേ പരാതി. കുന്നത്തുനാട് എംഎല്‍എ പി.വി. ശ്രീനിജിനാണ് പോലീസില്‍ പരാതി നല്‍കിയത്.
പാർട്ടി പരിപാടിക്കിടെ സാബു എംഎല്‍എയ്ക്കെതിരേ വ്യക്തിപരമായ പരാമർശങ്ങള്‍ നടത്തി എന്നാണ് പരാതി. ട്വന്റി-20 മഹാ സമ്മേളന വേദിയിലാണ് എംഎല്‍എയെ സാബു വൃത്തികെട്ട ജന്തു എന്ന് അതിക്ഷേപിച്ചതായി പരാതി.
വിഷയത്തില്‍ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ശ്രീനിജിൻ ആവശ്യപ്പെട്ടു. സാബുവിന്റെ പരാമർശത്തിന് പിന്നാലെ മൂന്ന് പരാതികളാണ് പോലീസിന് ലഭിച്ചത്.