എരുമേലിയില്‍ പേട്ടതുള്ളല്‍ ആരംഭിച്ചു; തിങ്ങിക്കൂടി ഭക്തജനങ്ങള്‍
എരുമേലിയില്‍ പേട്ടതുള്ളല്‍ ആരംഭിച്ചു. അമ്ബലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് ആദ്യം നടക്കുന്നത്. അമ്ബലപ്പുഴയിലെ ഏഴു കരകളില്‍ നിന്നുള്ള ഭക്തസംഘമാണ് പേട്ടതുള്ളല്‍ നടത്തുക.
അമ്ബലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് എത്തിച്ച പൂജിച്ച തിടമ്ബുമായി ആനകളെ എഴുന്നള്ളിച്ച് ജുമാ മസ്ജിദില്‍ സംഘം പ്രവേശിച്ചപ്പോള്‍ ജമാഅത്ത് അംഗങ്ങള്‍ പൂക്കള്‍ വിതറിയും ഷാള്‍ അണിയിച്ചും സ്വീകരിച്ചു.
വാവരുടെ പ്രതിനിധിയെ ചേര്‍ത്ത് മസ്ജിദിനെ വലംവച്ച് തിരികെ ഇറങ്ങി പേട്ടതുള്ളല്‍ വലിയമ്ബലത്തില്‍ സമാപിക്കുമ്ബോള്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ നടക്കും. അയ്യപ്പഭക്തരും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് എരുമേലിയില്‍ പേട്ടതുള്ളലില്‍ പങ്കെടുക്കുന്നത്.