‘സോണിയാഗാന്ധിക്കും രാഹുൽഗാന്ധിക്കും ഇ ഡി നോട്ടീസ് നൽകിയത് കോൺഗ്രസുകാർ അറിഞ്ഞിട്ടുണ്ടോ?’
സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കായണ് പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ സുരക്ഷ വര്ധിപ്പിച്ചതുമയി ബന്ധപ്പെട്ട വലിയ വിവാദങ്ങളാണ് നടക്കുന്നത്. അതിനിടെ കോൺഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്. അതിൽ അവസാനത്തേതാണ് സോണിയാ ഗാന്ധിക്കും മകൻ രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത്. പക്ഷേ ഇക്കാര്യം കേരളത്തിലെ യു ഡി എഫുകാർ അറിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നത്. തനിക്ക് നേരെയുള്ള വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും നേരിട്ടു മറുപടി പറയുന്നില്ലെങ്കിലും അതിനെ പ്രതിപാദിച്ചാണ് കടന്നുപേവുന്നത്. സംസ്ഥാനത്തിന്റെ വികസനം മുൻനിർത്തിയുള്ള പരിപാടികളുമായി മുന്നോട്ട് പോവാൻ പാടില്ലെന്ന് നിലപാടിലാണ് കേന്ദ്രസർക്കാറും പ്രതിപക്ഷവുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതും പരിപാടികളിൽ കറുപ്പ് മാസ്ക് നിരോധിച്ചതിനെതിരെയുംവൻ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. മുഖ്യമന്ത്രി പുറത്തിറങ്ങാത്തതാണ് ജനങ്ങൾക്ക് നല്ലതെന്ന് പ്രതിപക്ഷ നേതാവ് വിമർശിക്കുകയും ചെയ്തു. നാൽപതിൽ അധികം പൊലീസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്ഥരും ഫയർഫോഴ്സ് , മെഡിക്കൽ ടീം, ആംബുലൻസ് തുടങ്ങി 35 – 40 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയുടെ യാത്ര.
Content Highlights : Pinarayi Vijayan on ED, Sonia and Rahul Gandhi