ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി വ്യാജം; കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പൊലീസ്
സംവിധായകന് ബാലചന്ദ്രകുമാറിനെതിരെയുള്ള പീഡനക്കേസ് വ്യാജമാണെന്ന വാദവുമായി പൊലീസ്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ബാലചന്ദ്രകുമാര്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തുടര്‍ന്നാണ് ഇയാളുടെ പേരില്‍ പീഡനാരോപണവുമായി യുവതി രംഗത്തെത്തിയത്.
തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിനിയായ യുവതിയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യജമാണന്ന് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
Content Highlights – Police claim that the molestation case against director Balachandra Kumar is fake