സംസ്ഥാനത്ത് സെപ്റ്റംബര് ഒന്നുവരെ വ്യാപകമഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയില് ഓറഞ്ച് അലേര്ട്ട്
സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. അതിതീവ്ര മഴയ്ക്ക് സാധ്യയുള്ളതിനാല് ഇടുക്കി ജില്ലയില് ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. വരുന്ന 24 മണിക്കൂറില് 11.56 mm വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില് പറയുന്നത്.
ചില ജില്ലകളില് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചെങ്കിലും മലയോര മേഖലകളില് ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാല് ഓറഞ്ച് അലേര്ട്ടിന് സമാനമായ ജാഗ്രത പാലിക്കാന് നിര്ദേശമുണ്ട്. കൂടാതെ ഒറ്റപ്പെട്ട പ്രദേശങ്ങള്, നദീതീരങ്ങള്, ഉരുള്പൊട്ടല്- മണ്ണിടിച്ചല് സാധ്യതയുള്ള പ്രദേശങ്ങള് തുടങ്ങിയ ഇടയിലുള്ളവര് അതീവ ജാഗ്രത പാലിക്കണമെന്നും സര്ക്കാര് നിര്ദേശം നല്കിയിട്ടുണ്ട്.
അതേസമയം, കേരള തീരത്ത് തിങ്കളാഴ്ച്ച മുതല് സെപ്റ്റംബര് ഒന്ന് വരെയും, ലക്ഷദ്വീപ് തീരത്ത് ഓഗസ്റ്റ് 28 മുതല് സെപ്റ്റ്ംബര് ഒന്ന് വരെയും മത്സ്യബന്ധനത്തിന് കര്ശനമായ വിലക്ക് ഏര്പ്പെടുത്തിയിട്ടുണ്ട്.
Content Highlights – Possibility of widespread rain in the state till Thursday, Central Meteorological Department