അസുഖത്തെ പുഞ്ചിരിയോടെ നേരിട്ട പ്രഭുലാൽ പ്രസന്നൻ ഇനിയില്ല
ജന്മനാ ശരീരത്തിലുടനീളം മറുകുള്ള അപൂർവ്വ രോഗത്തിനോട് പോരാടി ജീവിച്ച പ്രഭുലാൽ പ്രസന്നൻ(25) ഇനി ഓർമ്മകളിലേക്ക്. വലതു തോളിലുണ്ടായിരുന്ന മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ച് ചികിത്സ തുടരവേയാണ് മരണം സംഭവിച്ചത്. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനാണ് പ്രഭുലാല്‍. മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്ന് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്.
ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്റെ ശരീരത്ത് കറുത്ത മരുകിന്റെ നേരിയ അടയാളം ഉണ്ടായിരുന്നു. പിന്നീട് അത് വളർന്നു തുടങ്ങുകയായിരുന്നു. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം ഉണ്ടാകുന്ന അപൂർവ രോഗമാണ് പ്രഭുലാലിനെ ബാധിച്ചതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാൽ പ്രസന്നൻ കലാരംഗത്തും സജീവമായിരുന്നു. ആലപ്പുഴ നഗരസഭയിലെ ജീവനക്കാരനായിരുന്ന പ്രഭുലാൽ.
Content Highlights – Prabhu Lal Passed away