പ്രധാനമന്ത്രി ഇന്ന് കേരളത്തില്; മെട്രോയുടെ പുതിയ പാത ഇന്ന് ഉദ്ഘാടനം ചെയ്യും: കൊച്ചിയില് ഗതാഗത നിയന്ത്രണം
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദര്ശനത്തിന്റെ പശ്ചാത്തലത്തില് കൊച്ചിയിലും നെടുമ്പാശ്ശേരിയിലും കര്ശന ഗതാഗത നിയന്ത്രണം ഏര്പ്പെടുത്തിയിട്ടിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് 4.25ന് നെടുമ്പാശ്ശേരിയിലാണ് അദ്ദേഹം വിമാനമിറങ്ങുക.
വൈകുന്നേരം 6 മണിയ്ക്ക് സിയാല് കണ്വെന്ഷന് സെന്ററില് വെച്ച് മെട്രോയുടെ പുതിയ പാത ഉദ്ഘാടനം ചെയ്യും. കൂടാതെ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് നിര്വ്വഹിക്കും. കൊച്ചി മെട്രോ എസ് എന് ജംഗ്ഷന് പാത ഉദ്ഘാടനം, എറണാകുളം നോര്ത്ത്, സൗത്ത് റെയില്വേ സ്റ്റേഷന് വികസനം എന്നിവയടക്കമുള്ള പരിപാടികള് ഉദ്ഥാടനം ചെയ്യും.
ഇന്ത്യ തദ്ദേശീയമായി നിര്മ്മിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പലായ വിക്രാന്ത് കമ്മീഷന് ചെയ്യാന് എത്തുന്ന പ്രധാനമന്ത്രി വിവിധ ചടങ്ങുകളില് പങ്കെടുക്കും. വെള്ളിയാഴ്ച 9-30 മുതല് കൊച്ചി കപ്പല് ശാലയിലാണ് കമ്മീഷന് ചടങ്ങുകള് നടക്കുക.
പ്രധാനമന്ത്രിയുടെ സന്ദര്ശനം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്ക്ക് കര്ശന നിയന്ത്രണമുണ്ട്. ഇന്ന് ഉച്ചയക്ക് 2 മണിമുതല് 8 മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. എംസി റോഡില് അങ്കമാലി മുതല് കാലടി വരെയും നിയന്ത്രണമുണ്ട്. 3.30 മുതല് 8.00 മണി വരെ അത്താണി എയര്പോര്ട്ട് ജങ്ഷന് മുതല് കാലടി മറ്റുര് ജങ്ഷന് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില് ഒരു വാഹനവും പോകാന് പാടുള്ളതല്ല.അങ്കമാലി പെരുമ്പാവൂര് ഭാഗത്തേക്കുള്ള യാത്രക്കാര് മഞ്ഞപ്ര കോടനാട് വഴി പോകണം. രാത്രി 7 മണിയോടെ റോഡ് മാര്ഗം വെല്ലിംഗ്ടണ് ഐലന്റിലെ താജ് മലബാര് ഹോട്ടലിലെത്തും. ബിജെപി കോര്ക്കമ്മിറ്റി നേതാക്കളുമായും രാത്രി കൂടികാഴ്ച നടത്തും.
വെള്ളിയാഴ്ച കൊച്ചി നഗരത്തിലും എറണാകുളം സിറ്റിയില് നിന്നും പശ്ചിമ കൊച്ചിയിലേക്കുള്ള ചെറുവാഹനങ്ങള് വൈപ്പിന് ജങ്കാര് സര്വ്വീസ് വഴി പോകണം. നാളെ പകല് 11 മുതല് 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര് ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല് പൊലീസ് അറിയിച്ചു.
Content Highlights – Prime Minister Narendra Modi will arrive in Kerala today