പേവിഷ പ്രതിരോധം: തെരുവുനായ വാക്സിൻ യജ്ഞം ഇന്നുമുതൽ
സംസ്ഥാനത്തെ തെരുവുനായ ശല്യം രൂക്ഷമായതോടെ പേവിഷ പ്രതിരോധത്തിനായുള്ള തീവ്ര യജ്ഞം ഇന്ന് ആരംഭിക്കും.
തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന തെരുവുനായ്ക്കൾക്കുള്ള കൂട്ട വാക്സിനേഷൻ യജ്ഞം ഇന്ന് ആരംഭിച്ച് ഒക്ടോബർ 20 വരെ നീളും.
തെരുവുനായ ശല്യം രൂക്ഷമായ 170 തദ്ദേശസ്ഥാപന ഹോട്ട്സ്പോട്ടുകളിലാണ് ആദ്യഘട്ടത്തിൽ ഊന്നൽ നൽകുന്നത്. മൃഗസംരക്ഷണവകുപ്പിലുണ്ടായിരുന്ന ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസും ഉപയോഗിക്കും. തദ്ദേശസ്ഥാപനങ്ങൾ വാക്സിൻ നൽകാനുള്ള സംവിധാനം ഒരുക്കും. വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് തെരുവുനായകളുള്ള മേഖലകളിലെത്തിയാകും വാക്സിൻ നൽകുക