റബീഉല് അവ്വല് മാസപ്പിറവി കണ്ടു ; നബിദിനം സെപ്റ്റംബര് 16ന്
Posted On September 5, 2024
0
300 Views

റബീഉല് അവ്വല് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില് വ്യാഴം 05.9.2024 റബീഉല് അവ്വല് ഒന്നായും അതനുസരിച്ച് സെപ്തംബര് 16ന് നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്, സമസ്ത ജനറല് സെക്രട്ടറി പ്രൊഫ.
കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി, സയ്യിദ് നാസര് ഹയ്യ് ശിഹാബ് തങ്ങള് എന്നിവര് അറിയിച്ചു.