പീഡനവീരൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാൽസംഗ പരാതി; അപ്പോളും വേട്ടക്കാരന് താങ്ങായി നിൽക്കുന്ന ഉളുപ്പില്ലാത്ത സണ്ണി ജോസഫും ഷാഫി പറമ്പിലും
കോൺഗ്രസ് നേതാവ് എം. എ. ഷഹനാസിനെ സംസ്ക്കാര സാഹിതി വാട്സ് ആപ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി. രാഹുലിനെതിരെ ഷാഫി പറമ്പിലിനോട് പരാതിപ്പെട്ടിരുന്നു എന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഈ നടപടി.
“കർഷകസമരം നടക്കുന്ന സമയത്ത് ഡൽഹിയിലേക്ക് കൂടെ വരാൻ ആവശ്യപ്പെട്ടു എന്നും രാഹുലിൽ നിന്ന് വ്യക്തിപരമായി മോശം അനുഭവമുണ്ടായി എന്നും പറയുകയാണ് ഷഹനാസ്.
രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുത് എന്ന് ഷാഫിക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു എന്നാണ് ഇവർ പറയുന്നത്. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട വനിതാ പ്രവർത്തകരെ തനിക്ക് നേരിട്ട് അറിയാമെന്നും ഷഹനാസ് പറഞ്ഞിരുന്നു.
കർഷക സമരത്തിന് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉൾപ്പെടെ ഷാഫിയെ അറിയിച്ചിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടു. ഇല്ല എന്ന് ഷാഫി പറയട്ടെ. രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നുവെന്നും ഷഹനാസ് വെളിപ്പെടുത്തി.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന കേരളാ രാഷ്ട്രീയത്തിലെ നികൃഷ്ടജീവി ഒളിവിൽ പോയിട്ട് ഇന്നേക്ക് 8ാം ദിവസമാണ്. പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളാണ് ഇപ്പോൾ വരുന്നത്.
മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ള സ്ത്രീകൾക്കുവരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് ഷഹനാസ് വെളിപെടുത്തിയത്. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പിൽ എംപിയുടെ മൗനം പരിഹാസമായി തോന്നിയെന്നും അവർ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ഒരു പരാതി ഉയർന്നു വരുമ്പോൾ എനിക്ക് മനസാക്ഷി കുത്തൊന്നും ഇല്ല. അതിന്റെ കാരണം പറയേണ്ടത് പറയേണ്ട സമയത്ത് പറഞ്ഞു എന്നതാണ്.
യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി രാഹുൽ മാങ്കൂട്ടത്തിനെ പൊക്കിയെടുത്ത് കൊണ്ടുവന്നു വയ്ക്കുമ്പോൾ അന്നത്തെ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആയിരുന്ന ഷാഫി പറമ്പിലിനോട് ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട് ഒരുപാട് പെൺകുട്ടികൾക്ക് കടന്നുവരാനുള്ള ഒരു ഇടമാണ് യൂത്ത് കോൺഗ്രസ് എന്ന് പറയുന്ന സംവിധാനം. അതിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ള ആളുകൾ വരുമ്പോൾ നമ്മുടെയൊക്കെ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന്.
പെൺകുട്ടികൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം കോൺഗ്രസിൽ ഉണ്ടാവണമെങ്കിൽ ഇവനെ പോലെയുള്ള ആളുകളെ പ്രസിഡണ്ട് ആക്കരുത് എന്ന് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. ആ വാക്കിന് ഒരു വിലയും തന്നില്ല എന്ന് മാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഉണ്ടായിരുന്നത്. ഇന്നും പരാതി ആയിട്ട് വന്നിട്ടുള്ളത് 23 വയസ്സ് ഉള്ള പെൺകുട്ടിയാണ്. കോൺഗ്രസ്സിലെ ആർക്കെങ്കിലും വേദന തോന്നുന്നുണ്ടോ? ഉണ്ടാവില്ല..എന്നാൽ എനിക്ക് തോന്നുന്നുണ്ട് കാരണം, എന്റെ മകൾക്ക് 21 വയസ്സാണ്…
അല്ലെങ്കിലും വേട്ടനായ്ക്കൾ എല്ലാ കാലത്തും ആഘോഷിക്കപ്പെടും. ഇരകൾ എന്നും നിങ്ങൾക്ക് മുന്നിലൊക്കെ നരകിച്ചു ജീവിച്ചു മരിക്കും. നിങ്ങൾ പറയുന്ന അപമാന വാക്കുകളാൽ അവർ പുളയും. അത് ഏത് രാഷ്ട്രീയ പാർട്ടിയിൽ ആയാലും ഏത് മേഖലയിൽ ഉള്ളവൻ ആയാലും..
ഈ വേട്ടപ്പട്ടികൾ പെൺകുട്ടികളെ ചൂഷണം ചെയ്യുന്നത് പിടിക്കപ്പെട്ടാൽ, പിന്നീട് അവരുടെ തന്ത്രം എന്താണെന്ന് വെച്ചാൽ ബാക്കിയുള്ള സ്ത്രീകളെ ചടങ്ങുകളിൽ വിളിക്കുക. അവരെ പരസ്യമായി കെട്ടിപ്പിടിക്കുക, എന്നിട്ട് സ്വയം അങ്ങ് ആനന്ദിക്കുക എന്നതാണ്. അതായത് ഞാൻ കെട്ടിപ്പിടിച്ചപ്പോൾ ഈ സ്ത്രീകൾക്ക് ഒന്നും ഒരു കുഴപ്പവും സംഭവിച്ചില്ലല്ലോ, പിന്നെ നീയൊക്കെ എവിടുന്നാ വന്നു പീഡിപ്പിച്ചു എന്ന് പറഞ്ഞു കുരയ്ക്കുന്നത് എന്നാണ് അവർ വിളിച്ച് പറയുന്നത്.
കോൺഗ്രസ് എന്ന് പറയുന്ന പ്രസ്ഥാനത്തിന്റെ ഭാഗമായതുകൊണ്ട് ഇരകൾക്കൊപ്പം ആണ് ഞാൻ എന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോൾ കോൺഗ്രസിലെ ഒരുപാട് നേതാക്കന്മാർ എന്നെ ചോദ്യം ചെയ്തു. സഖാത്തിയായ സുഹൃത്തിനെ സംരക്ഷിക്കാൻ അല്ലേ എന്ന് ചോദിച്ചു കൊണ്ട്….എന്റെ പക്ഷം എന്നും സ്ത്രീപക്ഷം തന്നെയാണ് . അത് നിങ്ങൾ ചുറ്റിനും കൂടി നിന്ന് എന്നെ ആക്രമിച്ചാൽ പോലും എന്നാണ് ഷഹനാസ് റയുന്നത്.
കോൺഗ്രസ്സിന്റെ നേതാക്കൾ ആയ വി ഡി സതീശൻ, രമേശ് ചെന്നിത്തല, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരാണ് വ്യക്തമായ ധാരണയോട് കൂടെ അന്ന് മുതൽ ഇന്ന് വരെ രാഹുൽ മാങ്കൂട്ടത്തെ എതിർത്ത് മാറ്റി നിർത്തിയവർ. ആണ് അവരോട് ഉള്ള ബഹുമാനം കൂടിയിട്ടേ ഉള്ളു എന്നും ഷഹനാസ് പറയുന്നു.
ഈ കേസുകൾ എല്ലാം തന്നെ ചാനലുകളിലും പോലീസ് പരാതിയായും വരും മുന്നേ കോൺഗ്രസ് പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് കിട്ടിയിരുന്നു. ഇരകൾ തന്നെയാണ് പരാതികൾ കൊടുത്തത്.
ഈ ഇരകൾ കോൺഗ്രസ് നേതാക്കളുടെ മക്കളോ പെങ്ങളോ വേണ്ടപ്പെട്ടവരോ, പലപ്പോഴും വനിതാ നേതാക്കൾ തന്നെയോ ആയിരുന്നു. എന്നിട്ടും അയാളെ കോൺഗ്രസിന്റെ നിയമസഭാ സ്ഥാനാർത്ഥിയാക്കി എന്ന് ഓർക്കണം. ഷാഫി പറമ്പിൽ എന്ന ഹെഡ്മാസ്റ്റർക്ക് അതിലുള്ള പങ്കും ആരും മറക്കരുത്.
കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട അധ്യക്ഷനായി മാറുകയാണ് ഇപ്പോളത്തെ സണ്ണി ജോസഫ് . മാങ്കൂട്ടം വിഷയത്തില് കോൺഗ്രസ് എന്ന പാർട്ടി നാണം കെടുന്നത് അയാളുടെ കഴിവ് കേട് ഒരു പ്രധാന കാരണമാണ്. പരാതി കിട്ടിയില്ല എന്ന പച്ചക്കള്ളം, ധാർഷ്ട്യത്തോടെ, അഹന്തയോടെയാണ് ഇയാൾ വിളിച്ച് പറയുന്നത്.
രാഹുലിന്റെ സപ്പോർട്ടർ രാഹുൽ ഈശ്വർ അകത്തായ ഈ കേസിൽ , മാങ്കൂട്ടം റിമാൻഡിൽ ആകുമെന്നതിൽ ഒരു തർക്കവുമില്ല. അപ്പോളും അയാളെ താങ്ങി നിർത്തുകയാണ് ഒരു കൂട്ടം കോൺഗ്രസ്സ് നേതാക്കൾ.
ഇനി ഇവരുടെ, അതായത് ഷാഫി അടക്കമുള്ള നേതാക്കളുടെ എന്തെങ്കിലും പുറത്ത് പറയാൻ കഴിയാത്ത രഹസ്യം മാങ്കൂട്ടത്തിലിന്റെ കയ്യിൽ ഉണ്ടാകുമോ എന്നതാണ് സംശയം. അല്ലാതെ ഈ സ്ത്രീപീഡകൻ രാഹുലൈൻ സപ്പോര്ട്ട് ചെയ്യാൻ സാധാരണ മനോനിലയുള്ള ആരും തയ്യാറാവില്ല.
കോൺഗ്രസ്സിനേക്കാൾ ഒരു പാടി മുന്നിൽ നിന്ന് സൈബർ അറ്റാക്ക് നടത്തുന്നത് മുസ്ലിം ലീഗുകാർ ആണ്. കാരണം കുഞ്ഞാലിക്കുട്ടിയെ അര്ധയ പുരുഷനായി കാണുന്ന അവർക്ക് രാഹുൽ മാങ്കൂട്ടത്തിലും ഒരു കണക്കിന് ഹീറോ തന്നെയാണ്.













