”പുലിമുറുപ്പുള്ള ചെക്കൻ്റെ പവറൊക്കെ” തീർന്നിട്ടുണ്ട്; ഫോണും ഓഫ് ചെയ്ത് ഒളിവിൽ പോയി രാഹുൽ മാങ്കൂട്ടത്തിൽ
യുവതി നൽകിയ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, ബലാത്സംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. ഇന്നലെ വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
ഇന്നലെയാണ് മുഖ്യമന്ത്രിയെ കണ്ട് പെണ്‍കുട്ടി തന്റെ പരാതി കെെമാറിയത്. തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതിയുടെ പരാതി. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്ക്കൊപ്പം കൈമാറിയിരുന്നു. സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്.
ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ താന്‍ പലഘട്ടങ്ങളിലായി വൈദ്യസഹായം തേടിയ മെഡിക്കല്‍ രേഖകളും പെണ്‍കുട്ടി പൊലീസിന് കൈമാറിയിരുന്നു. തിരുവനന്തപുരം റൂറൽ എസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
അതേസമയം രാഹുലിനെ ബന്ധപ്പെടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തുകയാണ്. കേസിൽ മുൻകൂർജാമ്യത്തിനുള്ള നടപടികൾക്കായി കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം.
രാഹുലിനെ പിന്തുണക്കാൻ കുറച്ച് സ്ത്രീകളും ഉണ്ടെന്നതാണ് ഏറെ കൗതുകകരം. മാങ്കൂട്ടത്തിലിന് എതിരെ എഐസിസിക്ക് പരാതി നൽകിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന. ബി. സാജനെ ഭീഷണിപ്പെടുത്തിയത് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കനാണ്. എല്ലാത്തിനും കണക്കുചോദിക്കാൻ അവൻ തിരിച്ചെത്തും എന്നാണ് രഞ്ജിത ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
“സജന, ഇരുന്നിട്ടൊന്ന് കാല് നീട്ടിയാൽ പോരായിരുന്നോ? ഈ പുലിമുറുപ്പുള്ള ചെക്കൻ്റെ പവറൊന്ന് അറിഞ്ഞിട്ട്, ആ താളത്തിലൊന്ന് ഒതുങ്ങി ഇരുന്നിട്ട് കാല് നീട്ടിയാൽ മതിയായിരുന്നു, കാത്തിരുന്നോളൂ, അവൻ ചുമ്മാതിരിക്കുന്ന ഒരു ചെക്കനല്ല” എന്നും രഞ്ജിത പറയുന്നുണ്ട്. ഇവിടെ കണ്ടതിനെല്ലാം കണക്ക് ചോദിക്കാനായ് അവൻ തിരിച്ചെത്തുമെന്നാണ് രഞ്ജിത പുളിക്കൻ പറയുന്നത്.
പുലിമുറുപ്പുള്ള ചെക്കന്റെ പവർ എന്താണെന്ന് സാധാരണക്കാർക്കറിയില്ല. അത് രഞ്ജിത തന്നെ പറഞ്ഞു കൊടുക്കുന്നതാവും നല്ലത്.
രഞ്ജിത മാത്രമല്ല, സിനിമ താരങ്ങളായ അനുശ്രീ, സീമ ജി നായർ എന്നിവരും രാഹുലിനെ വെള്ള പൂശുന്നുണ്ട്. ശരിക്കും ഇവരോടൊക്കെ നന്ദി പറയണം. ഇന്നലെ ഒരു പോസ്റ്റിട്ട് ഇരയെ പ്രകോപിപ്പിച്ച ദീപ ജോസഫിനും നന്ദി പറയണം. ഇനിയും വോയിസ് ക്ലിപ് ഇട്ടാൽ നിന്റെ എല്ലാ ഫോട്ടോയും സോഷ്യ,മീഡിയയിൽ ഇടും എന്നാണ് ഇവർ ഭീഷണിപ്പെടുത്തിയത്.
എന്തായാലും അല്പം കഴിഞ്ഞതോടെ ആ പെൺകുട്ടി മുഖ്യമന്ത്രിയെ കാണാൻ എത്തി. ഇവരൊക്കെ ഇല്ലായിരുന്നെങ്കിൽ, അവരുടെ പോസ്റ്റുകൾ ഇല്ലായിരുന്നെങ്കിൽ, രാഹുൽ കുറച്ച് ദിവസം കൂടി പാലക്കാട് കറങ്ങി നടന്നേനെ. ഇത്ര പെട്ടെന്ന് അയാളെ ഒളിവിലേക്ക് അയച്ചത് ഈ സ്ത്രീകളാണ്.
നേരത്തെ ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ എന്നായിരുന്നു. ‘ഹൂ കെയേഴ്സ്’ എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന്, സ്ഥാനാര്‍ത്ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കും ഇല്ലാത്ത പ്രശ്നം മാധ്യമങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു രാഹുലിന്റെ മറുപടി.
എന്തായാലും ഇപ്പോൾ പോലീസും സർക്കാരും നന്നായി കെയർ ചെയ്യുന്നുണ്ട്. രാഹുൽ ഫാൻസായ സ്ത്രീ രത്നങ്ങളുടെ കെയർ ഇനി കുറഞ്ഞ് വരും. പുലിമുറുപ്പുള്ള ചെക്കന്റെ പവർ ഒളിവ് ജീവിതത്തിലും പുറത്തെടുക്കുമോ എന്നത് അറിയില്ല. അയാളുടെ ചെയ്തികൾ വെച്ച് നോക്കിയാൽ അതും സംഭവിച്ചേക്കാം. കുറെ നാൾ ജയിലിൽ ഒക്കെ കിടന്ന്, ആ പുലിയുടെ പവർ ഒന്ന് കുറച്ച ശേഷം നാട്ടിലേക്ക് ഇറക്കി വിടുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ വോയിസ് ക്ലിപ്പുകളും ഏട്സാപ്പ് ചട്ടുകളും ഇനിയും നമ്മൾ കുറെ കാണേണ്ടി വരും. ith kondakam രാഹുല്‍ മാങ്കൂട്ടത്തിലിനെ എബിസി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ധ്യംകരിക്കണമെന്നാണ് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന് പറയുന്നത്. രാഹുലിനെ കെപിസിസി രാജിവെയ്പ്പിക്കണമമെന്നും എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ഇയാൾ യോഗ്യനല്ലെന്നും പ്രശാന്ത് ശിവന് പറഞ്ഞു. ഒരു മൃഗത്തെപ്പോലെ, അല്ലെങ്കിൽ സൈക്കോ പാത്തിനെപ്പോലെ ഒരു പെണ്‍കുട്ടിയെ ഗര്‍ഭഛിദ്ര ഗുളിക കഴിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും ഈ സൈക്കോപാത്തിനെ ആഭ്യന്തര വകുപ്പ് എത്രയുംവേഗം വന്ധ്യംകരിക്കണമെന്നും പ്രശാന്ത് ശിവന് ആവശ്യപ്പെടുന്നു.












