ഡോക്ടറുടെ മരണം : അനുശോചനം അറിയിച്ചു രാഹുൽ ഗാന്ധി
Posted On May 11, 2023
0
246 Views

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദനയുടെ മരണത്തിൽ അനുശോചനം അറിയിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡോക്ടർ വന്ദനയുടെ കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി ആശ്വസിപ്പിച്ചു. ആരോഗ്യപ്രവർത്തകർ തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആശങ്കാജനകമെന്നും അവരുടെ സുരക്ഷ സർക്കാരിന്റെ മുഖ്യപരിഗണന ആയിരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.