കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി; അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ വ്യാകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. മെയ് 30 മുതല്‍ ജൂണ്‍ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
അറബിക്കടലിയെ കാലവര്‍ഷക്കാറ്റിന്റെയും അന്തരീക്ഷത്തിന്റെ ഉയര്‍ന്ന നിലയില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാലാണ് മഴമുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേര്‍ന്നതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
കേരളത്തിലെ മറ്റു പ്രദേശങ്ങളിലേക്കും അടുത്ത മൂന്നു നാലു ദിവസത്തിനുള്ളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.
Content Highlights: Rain Alert, Depression, Cyclone, Monsoon