ചക്രവാതച്ചുഴി, കാലവര്ഷക്കാറ്റ്; സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
Posted On June 4, 2022
0
236 Views
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശ്രീലങ്കയ്ക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും അറബിക്കടലില് നിന്ന് കേരള തീരത്തേക്ക് വീശുന്ന കാലവര്ഷക്കാറ്റിന്റെയും സ്വാധീനഫലമായി 4, 5, 8 തിയതികളില് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Content Highlights: Rain Forecast, Monsoon, Depression, Thunderstorm