മുഖ്യമന്ത്രിയുടെ വിദേശയാത്ര ഔദ്യോഗികമായി അറിയിച്ചില്ല; അതൃപ്തി അറിയിച്ച് രാജ്ഭവന്
മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ വിവരങ്ങള്‍ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് രാജ്ഭവന്. വിവരങ്ങള്‍ അറിയിക്കാത്തതില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് കണ്ണൂരില്‍ വെച്ചാണ് ഗവര്‍ണറെ അറിയിച്ചത്. യാത്രാവിവരങ്ങള്‍ രേഖാമൂലം അറിയിക്കണമെന്ന് രാജ്ഭവന് അറിയിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30നാണ് മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ പി രാജീവ്, വി അബ്ദുറഹ്മാന് എന്നിവര്‍ കൊച്ചിയില്‍ നിന്ന് നോര്വേയിലെക്ക് തിരിച്ചത്.
നോര്‍വേ സന്ദര്‍ശിച്ചതിനു ശേഷം മുഖ്യമന്ത്രി യുകെയിലേക്ക് പോകും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇവിടെ മുഖ്യമന്ത്രിക്കൊപ്പം ചേരും. ഒക്ടോബര്‍ രണ്ടാം തിയതി മുതല്‍ 12-ാം തിയതി വരെയായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്യന്‍ പര്യടനം നടത്താനിരുന്നത്. കോടിയേരിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യാത്ര മാറ്റിവെക്കുകയായിരുന്നു.