ഉപഭോക്താക്കള്ക്ക് ആശ്വാസം ; കുതിച്ചുയര്ന്ന മത്സ്യ വില കുറഞ്ഞുതുടങ്ങി
Posted On July 11, 2024
0
307 Views
സംസ്ഥാനത്ത് കുതിച്ചുയര്ന്ന മത്സ്യവില കുറഞ്ഞു തുടങ്ങി. കിലോയ്ക്ക് 400 കടന്ന മത്തിക്ക് കൊല്ലത്തെ വിപണികളില് 240 രൂപയായി കുറഞ്ഞു.
ഒരാഴ്ചയ്ക്കിടെ മത്സ്യലഭ്യതയില് ഉണ്ടായ വര്ധനയാണ് ഉപഭോക്താക്കള്ക്ക് ആശ്വാസമാകുന്നത്.ട്രോളിംഗ് നിരോധനത്തിന് പിന്നാലെ ചെറുവള്ളങ്ങളില് പിടിച്ചുകൊണ്ടു വരുന്ന മത്തിക്ക് 400 രൂപയിലധികം വില വന്നിരുന്നു.
നെത്തോലിക്ക് 30 മുതല് 40 വരേയും മത്തിക്ക് 240 മുതല് 260 വരേയും വിലയായി കുറഞ്ഞിട്ടുണ്ട്.കിളിമീന് 160 മുതല് 200 വരേയും ചൂര 150 മുതല് 200 വരേയും ചെമ്മീന് 320 മുതല് 380 വരേയുമായാണ് കുറഞ്ഞത്.
Trending Now
An anthem forged in fire!👑🔥
October 29, 2025













