ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്ന രേണു സുധിയുടെ ഗുണ്ടകൾ; ഇന്റർനാഷണൽ കോൾ വിളിച്ച് തെറി പറയുന്ന ”രേണു ആർമി”യും

ബിഷപ്പ് നോബിൾ ഫിലിപ്പ് എന്ന പേര് പലർക്കും അറിയാവുന്നതാണ്. രേണു സുധിയുടെ കുടുംബത്തിന് വീട് വെയ്ക്കാൻ സ്ഥലം സ്ഥലം നൽകിയ വ്യക്തിയാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ. എന്നാൽ ഇതിന്റെ പേരിൽ താൻ ഇപ്പോൾ ഒരുപാട് അനുഭവിക്കുന്നു എന്ന് അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോൾ വീണ്ടും രേണു സുധിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. രേണു ബിഗ് ബോസിൽ പോയതിന് ശേഷം തനിക്ക് വലിയ ഭീഷണിയാണ് രേണുവിന്റെ ആർമിയിൽ നിന്നും നേരിടേണ്ടി വരുന്നതെന്ന് ബിഷപ്പ് പറയുന്നു. തനിക്ക് പരിചയം പോലും ഇല്ലാത്ത ചില ആളുകൾ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ദി ഫൈനൽ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. ‘അടുത്ത ദിവസങ്ങളിൽ കടുത്ത സൈബർ ബുള്ളിയിങ്ങ് ആണ് നേരിടുന്നത്. ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപായി രേണു സുധി റെക്കോഡ് ചെയ്ത് വെച്ച വീഡിയോയിൽ അവർ പറയുകയുണ്ടായി, ആ കുപ്പായത്തെ ബഹുമാനിച്ച് കൂടുതലൊന്നും പറയുന്നില്ല എന്ന്.
എന്നാൽ ഞാൻ ചെയ്ത തെറ്റ് എന്താണെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. പൊങ്ങന്താനത്ത് ഉമ്മൻചാണ്ടി കോളനിയിൽ ഒരു വാടക വീട്ടിൽ താമസിച്ചുകൊണ്ടിരുന്ന ഒരു സാധു കുടുംബത്തെ സഹായിക്കുകയാണ് ചെയ്തത്. എന്റെ സഹായം കാരണം വളരെ മനോഹരമായൊരു വീട് കെഎച്ച്ഡിസി എന്ന കൂട്ടായ്മ രേണുവിന് വെച്ച് കൊടുത്തു.
എന്നാൽ അതിനുശേഷം വലിയ പ്രശ്നങ്ങളാണ് ഉണ്ടായത്. സമൂഹത്തിൽ ആദരണീയരായി മര്യാദക്ക് ജീവിക്കുന്ന പലരേയും വലിച്ച് കീറാനായി എറിഞ്ഞ് കൊടുക്കുകയാണ് രേണു സുധി ചെയ്യുന്നത്.
എനിക്ക് പണമായി കൊടുക്കാൻ ഒന്നുമില്ല, എന്റെ കുടുംബ സ്വത്താണ് ഞാൻ അവർക്ക് കൊടുത്തത്. എന്റെ കുടുംബ സ്വത്തിനെ കുറിച്ച് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം അവരൊരു അഭിമുഖത്തിൽ പറഞ്ഞത്. എന്റെ കുടുംബകാര്യത്തിൽ ഇടപെടാൻ എന്ത് യോഗ്യതയാണ് അവർക്കുള്ളത്? ഉപകാരം ചെയ്തവരെ കീറിമുറിക്കാൻ ആണ് തീരുമാനമെങ്കിൽ നിയമത്തിന്റെ വഴിക്ക് പോകും.
മജിസ്ട്രേറ്റിനെ നേരിട്ട് കണ്ട് മൊഴിനൽകും.
തങ്കച്ചന്റെ പേരിലും രേണു സുധിയുടെ പേരിലും മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യലേ ഇനി എന്റെ മുന്നിൽ മാർഗം ഉള്ളൂ. ആരെങ്കിലും രേണുവിനെ സഹായിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ രണ്ട് വട്ടം ആലോചിക്കണം. രേണു ബിഗ് ബോസിലേക്ക് പോയതിന് ശേഷം എന്റെ ജീവന് ഭീഷണി നേരിട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. അസമയത്ത് എന്റെ വീടിന് മുൻപിൽ വന്ന് നിന്ന് ചിലർ എന്റെ വീടിന്റെ ഫോട്ടോ എടുക്കുന്നു, ബുള്ളറ്റിലൊക്കെ വന്ന് എന്നെ പേടിപ്പിച്ച് പോകുന്നു.
രേണു സുധിയുടെ ആർമി ഇന്റർനാഷ്ണൽ കോൾ വിളിപ്പിച്ച് തെറിവിളിക്കുകയാണ്. ബിഷപ്പിന്റെ വായ മൂടി വെക്കണമെന്നാണ് പറയുന്നത്. എന്റെ പൂർവ്വികർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ കുടുംബ സ്വത്തിലാണ് ഞാൻ കഴിയുന്നത്. പന്നെ എന്തിന് ഞാൻ വായ അടച്ച് വെയ്ക്കണം.
ഞാനൊരു സുറിയാനി കുടുംബത്തിലാണ് ജനിച്ചത്. രേണു സുധിയുടെ സഭ ഏതാണെന്ന് പോയി നിങ്ങൾ അന്വേഷിക്കൂ. എ്റെ കുടുംബത്തിൽ നിന്നും രേണു സുധിയെ ആരും വിവാഹം കഴിച്ചിട്ടില്ല. അങ്ങനെ ഒരു ബന്ധവും അവരുമായി ഇല്ല.. പിന്നെന്തിന് അവർ എന്നെ അവഹേളിക്കണം. ബിഗ് ബോസിൽ നിന്നും പുറത്ത് വന്നാൽ അവർ നിരവധി അഭിമുഖങ്ങൾ കൊടുക്കും. അതിൽ എന്റെ പേര് പറഞ്ഞാൽ തീർച്ചയായും മാനനഷ്ടക്കേസ് കൊടുക്കും. രേണു സുധിക്ക് ഭയങ്കര പിആർ ആണ്. എന്തിനും തയ്യാറെടുത്ത് ഇറങ്ങിയിരിക്കുകയാണ് രേണു. ആജാനുബാഹുക്കളായ മനുഷ്യരാണ് എന്റെ വീടിന് മുന്നിൽ വന്ന് ഭീഷണിപ്പെടുത്തുന്നത് എന്നും ബിഷപ്പ് പറയുന്നു.
നേരത്തെ രേണുവിന്റെ വീട് പണിയാൻ സ്ഥലം കൊടുത്തപ്പോളും ആരോപണങ്ങൾ ഉണ്ടായിരുന്നു.
ബിഷപ്പിന്റെ സ്ഥലങ്ങൾ വിറ്റുപോകാനായി കൊല്ലം സുധിയുടെ പേരിനേയും കുടുംബത്തേയും മാർക്കറ്റ് ചെയ്തു എന്നായിരുന്നു ആരോപണം. സൂപ്പർ താരങ്ങളായിരുന്നു അവിടെ കഴിഞ്ഞതെങ്കിൽ ആ സ്ഥലത്തിന് സമീപം വീട് വെക്കാൻ ചോദിച്ച് പലരും വന്നേനെ. എന്നാൽ കൊല്ലം സുധിയുടേയും രേണു സുധിയുടേയും വീടിന് സമീപത്ത് സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല എന്നും ബിഷപ്പ് പറയുന്നു.
ഇവരുടെ വീടിന് സമീപം വീട് വെക്കാൻ ആരും വരില്ലെന്ന് സോഷ്യൽ മീഡിയ കാണുന്നവർക്ക് മനസിലാകും. സെന്റന് 4 ലക്ഷം രൂപ വെച്ച് 28 ലക്ഷം രൂപ വില വരും രേണുവിന് നൽകിയ സ്ഥലത്തിന്. അവർ ഇവിടേക്ക് വന്നിട്ട് ഒരു വർഷമായി കാണും. എന്നാൽ ആ വീട്ടിൽ ഒരു 10 ദിവസം താമസിച്ച് കാണില്ല എന്നും ബിഷപ്പ് പറയുന്നു. എന്തായാലും വല്ലാത്ത രീതിയിലെ വളർച്ചയാണ് രേണുവിന് ഉണ്ടായിരിക്കുന്നത്. സ്ഥലം തന്ന ബിഷപ്പിനെയും വീട് പണിത് കൊടുത്ത ഫിറോസിനെയും ഒക്കെ ഭീഷണിപ്പെടുത്താൻ തക്ക നിലയിലേക്ക് രേണു സുധി വളർന്നിരിക്കുന്നു. ബിഗ്ബോസിൽ കഴിഞ്ഞ കാലങ്ങളിൽ നമ്മൾ കണ്ട രജിത് ആർമിയെയും, റോബിൻ ആർമിയെയും കടത്തി വെട്ടുന്ന അഭ്യാസങ്ങളാകും ഇനി രേണു ആർമി നടത്താൻ പോകുന്നത്.