റോബിൻ ഗിരീഷിനെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ്; ഗിരീഷ് പ്രശ്നക്കാരനെന്ന് സഹോദരൻ
റോബിന് ബസ് നടത്തിപ്പുകാരൻ ഗിരീഷിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി സഹോദരന്. പരാതിയുമായി രംഗത്ത് വന്നത് റോബിന് ഗിരീഷിൻറെ സഹോദരന് ബേബി ഡിക്രൂസാണ്. വര്‍ഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും ബേബി ഡിക്രൂസ് പരാതിയിൽ പറയുന്നു.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നുണ്ട് . തന്റെ സ്വത്തുക്കളും വസ്തുക്കളും കയ്യടക്കി വെക്കുകയും, നിരന്തരമായി ഭീഷണിപ്പെടുതുകയും ചെയ്യുന്നു. കിടപ്പിലായ മാതാവിനെ കാണാന്‍ തന്നെയും കുടുംബത്തെയും അനുവദിക്കാറില്ലെന്നും ഡിക്രൂസ് പറയുന്നു.
ഭീഷണിയും, ഉപദ്രവവും മൂലം ഒളിവില്‍ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരന് വെളിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരന് പറയുന്നു.വാടക വീടുകളില്‍ താമസിക്കുന്ന തങ്ങളെ നിരന്തരം ഭീക്ഷണിപ്പെടുത്തുന്നുണ്ടെന്നും തങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബേബി ഡിക്രൂസ് പറഞ്ഞു. നാല് പെൺകുട്ടികളാണ് ഡിക്രൂസിനുള്ളത്. 2003 മുതൽ സഹോദരനുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് ബേബി ഡിക്രൂസ് പറയുന്നത്. തന്റെ തോട്ടം വിറ്റു കിട്ടിയ പൈസ കൊണ്ടാണ് ഗിരീഷ് ആദ്യം ബസ് വാങ്ങിയതെന്നനും അതെല്ലാം നഷ്ടത്തിലായെന്നും ഇയാൾ പറയുന്നുണ്ട്. അന്ന് മുതാലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ആ നാട്ടിൽ ഉള്ളവർക്കെല്ലാം ഗിരീഷിന്റെ സ്വഭാവം അറിയാമെന്നും, എല്ലാവരോടും വെറുതെ വഴക്കിടുന്ന ആളാണെന്നും സഹോദരൻ പറയുന്നു. സ്വന്തം പിതാവിനെ മർദിച്ച കേസിലും നേരത്തെ ഗിരീഷിനെതിരെ പോലീസിൽ ഇയാൾ പരാതി നൽകിയിരുന്നു. 2014 ൽ പിതാവ് മരിച്ച ശേഷം ഉപദ്രവം കുറവായിരുന്നു എന്നും പറയുന്നു. 2017 ലാണ് ഇവരുടെ അമ്മ കിടപ്പിലായത്. പിന്നീടും പല തവണയും തങ്ങളുടെ നേരെ വാഹനം ഓടിച്ച് വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡിക്രൂസ് പറയുന്നു. ഗിരീഷിനെ പേടിച്ച് ഏറെ നാൾ പുറത്ത് ഇറങ്ങാതെ ഇരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്.
ഗിരീഷിന്റെ വീട്ടിൽ നിർമ്മാണ ആവശ്യത്തിന് എടുത്ത മണ്ണ് അയാൾ തോട്ടിൽ ഇടുകയും, അത് പഞ്ചായത്ത് ഇടപെട്ട് പ്രശ്നം ആകുകയും ചെയ്തതോടെ ഇയാൾ അവർക്കെതിരായി. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തി വന്നിരുന്ന ഒരു പാറമട, അതും ഇയാളുടെ വീട്ടിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരെയുള്ളത്, കോടതിയിൽ നിന്നും സ്റ്റേ വാങ്ങി പ്രവർത്തനം നിർത്തി വെപ്പിച്ചു. അങ്ങനെ പഞ്ചായത്തുമായി സ്ഥിരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണ് ഗിരീഷ്. ഏതെങ്കിലും റൂട്ടിൽ പുതിയ ബസ് വരുമ്പോൾ അതിനെ എങ്ങനെയെങ്കിലും സ്റ്റേ മേടിച്ച് ട്രിപ്പ് മുടക്കുന്നതും ഇയാളുടെ പതിവാണെന്ന് പറയുന്നു. ഇത്രയൊക്കെ വിശാലമായ മനസ്സുള്ള റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷ് ഇപ്പോൾ കൊമ്പ് കോർക്കുന്നതു കേരള സർക്കാരിനോടും MVD യോടുമാണ്. എല്ലാ ദിവസവും ഫൈൻ അടയ്ക്കുമ്പോൾ ഗിരീഷിനോപ്പം കരയുന്ന ഫാൻസ് അസോസിയേഷൻ ഈ കാര്യങ്ങളൊക്കെ ഒന്ന് അന്വേഷിച്ചാൽ വളരെ നന്നായിരിക്കും.
ഇതിനിടെ മറ്റൊരു സിനിമ കൂടി റോബിൻ ബസിന്റെ കഥയുമായി വരുന്നുണ്ട് എന്നറിയുന്നു. റോബിൻ: ഓള് ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം, പ്രശസ്ത സംവിധായകനായ പ്രശാന്ത് മോളിക്കല്‍ ആണ് ഒരുക്കുന്നത്. ആദ്യ സിനിമക്ക് വേണ്ടി റാന്നിയിൽ നിന്നും എറണാകുളത്തേക്ക് വന്നത് റോബിൻ ബസ്സിലായിരുന്നു എന്നും പ്രശാന്ത് പറയുന്നു. വർഷങ്ങൾക്ക് മുന്നേ ചിത്രീകരിച്ച ആ ആദ്യസിനിമയായ ”കൂൺ” ഇതുവരെ റിലീസായിട്ടില്ല എന്നും പ്രശാന്ത് പറയുന്നുണ്ട്. എന്തായാലും റോബിൻ ബസ്സിന്റെ ഫാൻസ് വിചാരിച്ചാൽ ഈ പുതിയ സിനിമ സൂപ്പർ ഹിറ്റാക്കി മാറ്റാൻ കഴിയും എന്ന് തന്നെ നമുക്ക് കരുതാം..
വേറൊരു കാര്യം ഗിരീഷിന് ശ്രേഷ്ഠകർമ്മ പുരസ്കാരം ലഭിച്ചു എന്നതാണ്. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ആണ് ഈ അവാർഡ് നൽകിയത്. ഗാന്ധിജി, നാഷണൽ ഫൗണ്ടേഷൻ എന്നൊക്കെ കേട്ട് പേടിക്കേണ്ട. അവാർഡ് വാങ്ങാൻ ഗിരീഷിന് ഡൽഹിയിലും മുംബൈയിലും ഒന്നും പോകേണ്ടി വന്നതുമില്ല. ഇത് കോട്ടയത്തു പാലായിലുള്ള ഒരു ഫൗണ്ടേഷൻ ആണ്. അതിൻറെ ചെയര്മാന് എബി ജെ ജോസ് ആണ് ഈ പുരസ്കാരം പാലാ മൂന്നാനിയിൽ വച്ച് ബേബി ഗിരീഷിന് സമ്മാനിച്ചത്. ഇനിയും കൂടുതൽ ഫൈനുകൾ അടക്കാനും ഇത്തരം ശ്രേഷ്ഠമായ പുരസ്കാരങ്ങൾ ഏറ്റുവാങ്ങാനും ടൂറിസ്റ്റ് ബസ്സുകളുടെ വീരനായകനായ ഗിരീഷിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.. സമയമുണ്ടെങ്കിൽ ഗിരീഷ് പെട്ടെന്ന് കോടതിയെ സമീപിക്കുന്നത് നന്നായിരിക്കും. കാരണം ഡ്രൈവർമാരുടെ ലൈസൻസും ബസിൻറെ പെർമിറ്റും റദ്ദാക്കാനുള്ള നടപടികൾ RTO ആരംഭിച്ചു കഴിഞ്ഞു..