കിലോയ്ക്ക് 10.90 രൂപ; ഓണം സ്പെഷല് അരി വിതരണം ഇന്നുമുതല്
Posted On August 11, 2023
0
430 Views

ഓണം പ്രമാണിച്ച് സര്ക്കാര് പ്രഖ്യാപിച്ച സ്പെഷല് അരിയുടെ വിതരണം ഇന്നു മുതല്. വെള്ള, നീല കാര്ഡുകള്ക്കാണ് അധികമായി അരി അനുവദിച്ചിട്ടുള്ളത്. വെള്ള, നീല കാര്ഡുകള്ക്ക് സ്പെഷ്യല് അരി 5 കിലോ വീതം കിലോയ്ക്ക് 10.90/ രൂപാ നിരക്കില് വിതരണം ചെയ്യുന്നതാണ് എന്ന് സംസ്ഥാന സിവില് സപ്ലൈസ് വകുപ്പ് അറിയിച്ചു.
മഞ്ഞ കാര്ഡ് ഉടമകളുടെ വൈദ്യൂതീകരിക്കപ്പെട്ട വീടുകളില് ജൂലൈ-ഓഗസ്റ്റ്-സെപ്റ്റംബര് ത്രൈമാസ കാലയളവിലേയ്ക്ക് നിലവില് അനുവദിച്ചിട്ടുള്ള 0.5 ലിറ്റര് മണ്ണെണ്ണയ്ക്ക് പുറമേ 0.5 ലിറ്റര് മണ്ണെണ്ണ കൂടി അധികമായി ലഭിക്കുന്നതാണ്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025