പൂജ നടത്തിയത് തട്ടിപ്പുകാരാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്
ശബരിമലയുടെ ഭാഗമായ പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തി എന്ന ആരോപണത്തിൽ മറുപടിയുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ. പൂജ നടന്ന സ്ഥലം പൊന്നമ്പലമേടാണെന്ന് ഉറപ്പില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു . ഇനി പൊന്നമ്പലമേടാണെങ്കിൽ വനംവകുപ്പിന്റെ അനുമതിയോടെയാണോ അകത്തു കടന്നത് എന്ന് അന്വേഷിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. അതെ സമയം പൂജ നടത്തുന്നതായി ദൃശ്യങ്ങളിൽ കാണുന്നയാൾ വലിയ തട്ടിപ്പുകാരൻ ആണ്. ശബരിമല തന്ത്രിയുടെ ബോർഡ് വച്ച് കാർ ഉപയോഗിച്ചിരുന്നു. ദേവസ്വം കമ്മീഷണർ ഇന്ന് തന്നെ മന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്നും ദേവസ്വം ബോർഡ് പറഞ്ഞു. അനധികൃതമായി വനത്തിൽ കയറിയതിന് തമിഴ്നാട് സ്വദേശി നാരായണനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.